Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
Teens Corner
  Add your Comment comment
സാംസ്‌കാരിക വൈവിധ്യങ്ങളും കലയും ഒത്തുചേര്‍ന്ന ആവേശകരമായ അന്തരീക്ഷത്തില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ (LKC) ഈസ്റ്റര്‍-ഈദ്-വിഷു ആഘോഷമായ 'യൂണിറ്റി ഫെസ്റ്റിവല്‍ 2026' സമാപിച്ചു.
Text By: UK Malayalam Pathram
പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, വിവിധ കമ്മ്യൂണിറ്റികളുടെ ഒത്തൊരുമയുടെ വേദിയായി മാറി. കേരളത്തിന്റെ തനത് കലാരൂപങ്ങളായ ഒപ്പന, മാര്‍ഗ്ഗംകളി, തിരുവാതിര എന്നിവ കോര്‍ത്തിണക്കിയ ഫ്യൂഷന്‍ ഡാന്‍സുകള്‍ കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. മലയാളികള്‍ക്കൊപ്പം തമിഴ്, തെലുങ്ക് , കന്നട കമ്മ്യൂണിറ്റികളില്‍ നിന്നുള്ള കലാകാരന്മാരും ഇത്തവണ വേദി പങ്കിട്ടു എന്നത് ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ഫാഷന്‍ ഷോ, സിനിമാറ്റിക് ഡാന്‍സുകള്‍, ഗാനമേള, ഇന്‍സ്ട്രുമെന്റല്‍ പെര്‍ഫോമന്‍സുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറിയത്.


അവസരം ചോദിച്ചെത്തിയ എല്ലാ കലാകാരന്മാര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദി ഒരുക്കി എന്നതായിരുന്നു ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രത്യേകത. കൂടിയ ജനപങ്കാളിത്തം പരിഗണിച്ച് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വലിയ സ്റ്റേജും വിപുലമായ സൗകര്യങ്ങളും ഒരുക്കി ഈ പരിപാടിയെ ലെസ്റ്ററിലെ തന്നെ ഏറ്റവും വലിയ ടാലന്റ് ഷോകേസിംഗ് ഇവന്റ് ആയി വിപുലപ്പെടുത്തി നടത്തുവാനാണ് കമ്മിറ്റി ആലോചിക്കുന്നത്.

ഭാരതത്തിന്റെ വിവിധ സംസ്‌കാരങ്ങളെ പ്രതിനിധീകരിച്ച് അവതരിപ്പിച്ച 'അരോഹ 2026' ഫാഷന്‍ ഷോ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറി. സ്മൃതി രാജീവിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ കൊറിയോഗ്രാഫി ചെയ്ത ഈ ഫാഷന്‍ ഷോ കാണികളുടെ വലിയ പ്രശംസ ഏറ്റുവാങ്ങി. ഫാഷന്‍ ഷോയില്‍ പങ്കെടുത്ത അഞ്ജന ഷാജി, ജൈസണ്‍, റിന്‍സി ജേക്കബ് ലൂയിസ് കെന്നഡി, സ്മൃതി, സുനില്‍, സോണി, പ്രവീണ്‍, പ്രിന്‍സി, പ്രിന്‍സ്, അനില്‍, നീതു എ, പീറ്റര്‍, റോശ്നി ജെറി,അര്‍ഷ ലിജോ,ഷിനി, ചാന്ദ്നി, ആഷ്ലി, അനസ്വര ലക്ഷ്മി, ഐശ്വര്യ എന്നിവരാണ് ഫാഷന്‍ ഷോയിലെ പ്രധാന മോഡലുകളായി മാറിയത്

കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും എല്‍.കെ.സി കമ്മിറ്റിയുടെ പേരില്‍ പ്രത്യേകം നന്ദി അറിയിച്ചു. കുട്ടികള്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിച്ച മുതിര്‍ന്ന കാലകാരന്‍മാര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.ഈ ആഘോഷം കോര്‍ഡിനേറ്റ് ചെയ്ത ലിജോ നെല്ലിയാനി,ബെന്‍സി നൈസാം, അഞ്ജലി ഷെര്‍ഫിന്‍ എന്നിവരുടെ നേത്രത്തില്‍ ഉള്ള LKC പ്രോഗ്രാം കമ്മിറ്റി, മീഡിയ കമ്മിറ്റി അംഗങ്ങളായ രാജിനും പ്രജീഷിനും മറ്റ് സഹകമ്മിറ്റികള്‍ അടങ്ങിയ വിപുലമായ നേതൃത്വ നിരയുടെ പരിശ്രമഫലമാണ് ഈ പരിപാടി വിജയകരമായത്.

ലൈറ്റ് & സൗണ്ട് ഒരുക്കിയ ആളുകള്‍ക്കും, സ്പോണ്‍സര്‍മാര്‍ക്കും, പരിപാടി ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിച്ച ആങ്കര്‍മാരായ അനു, വോള്‍ക എന്നിവരും മികവ് പുലര്‍ത്തി യൂണിറ്റി ഫെസ്റ്റിവലിന്റെ വിജയത്തിനായി സഹകരിച്ച മുഴുവന്‍ LKC കുടുംബങ്ങള്‍ക്കും മറ്റ് സംഘടനകള്‍ക്കും കമ്മിറ്റിയുടെ പേരില്‍ നന്ദി അറിയിക്കുന്നു. പിഴവുകള്‍ പരിഹരിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു
 
Other News in this category

 
 




 
Close Window