Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
Teens Corner
  Add your Comment comment
'എന്റെ പേരില്‍ പരാതി കൊടുത്ത സ്ത്രീക്ക് 60 വയസുണ്ട്; സത്യം മറനീക്കി പുറത്തുവരും - ഷിയാസ് കരീം
Text By: UK Malayalam Pathram
സ്ത്രീയില്‍ നിന്നും 49 ലക്ഷം രൂപ തട്ടിയെന്ന പരാതിക്ക് പിന്നാലെ, ഇന്‍സ്റ്റഗ്രാം വീഡിയോയുമായി ഷിയാസ് കരീം. സത്യം മറനീക്കി പുറത്തുവരും എന്ന് വീഡിയോയില്‍ ഷിയാസ്. 'എന്റെ പേരില്‍ പരാതി കൊടുത്ത സ്ത്രീക്ക് 60 വയസുണ്ട്. അവരെ വിവാഹവാ?ഗ്ദാനം നല്‍കി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ മാന്യമായാണ് ജീവിക്കുന്നത്. എനിക്കിപ്പോള്‍ സ്ത്രീകളുമായി ഇടപഴകാന്‍ തന്നെ ചെറിയൊരു പേടിയാണ്. മുന്‍പേ എനിക്കെതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്. എന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണ് പരാതിക്കാരി. എന്റെ കല്യാണത്തിനും റിസപ്ഷനും അബുദാബിയിലെ പരിപാടിക്കുമെല്ലാം വന്നിട്ടുണ്ട്. പൊലീസിലും കോടതിയിലും വിശ്വാസമുണ്ട്,' ഷിയാസ് പറഞ്ഞു.
അതേസമയം, ഷിയാസിന്റെ വാദമുഖങ്ങള്‍ തള്ളുംവിധം തെളിവുകളുമായി പരാതിക്കാരി ഒരു ഓഡിയോ സന്ദേശം പുറത്തുവിട്ടു.
ജിമ്മിന്റെ നവീകരണത്തിനടക്കം ഷിയാസ് പണം ആവശ്യപ്പെടുന്നതും, പണം നേരിട്ട് നല്‍കിയാല്‍ മതിയെന്നു പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്. സ്ത്രീ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. പരാതിക്കാരിയാണ് തന്നില്‍ നിന്നും പണം വാങ്ങിയതെന്ന് പറഞ്ഞ ഷിയാസിന്റെ ആരോപണങ്ങളെ തള്ളുന്ന ഓഡിയോ സന്ദേശങ്ങളാണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്.
 
Other News in this category

 
 




 
Close Window