|
ലണ്ടനില്‍ നിന്നുള്ള ഇന്ത്യക്കാരനായ വിവാഹിമോചിതന്റെ 9.35 കോടി രൂപ സിനിമാ നടി തട്ടിയെടുത്തതായി പരാതി. വിവാഹമോചിതനായത് ഒരു വിഷയമല്ലെന്നും, വിവാഹം ചെയ്യാം എന്നുമായിരുന്നു നടി അദ്ദേഹത്തിന് നല്‍കി. പണം മാത്രമല്ല, മറ്റു പല ചിലവുകള്‍ക്കും ഇയാള്‍ പണം നല്‍കേണ്ടി വന്നു. ഫ്‌ലാറ്റ്, സ്വര്‍ണം, കാര്‍ തുടങ്ങിയവയ്‌ക്കെല്ലാം അയാള്‍ പണം നല്‍കേണ്ടതായി വന്നു. പിന്നീട് യുവതി വിവാഹത്തില്‍ നിന്നു പിന്മാറി. - യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
നടി ആഷു റെഡ്ഢിക്കും മൂന്ന് കുടുംബാംഗങ്ങള്‍ക്കും എതിരെയാണ് കേസ്. ബിഎന്‍എസ് സെക്ഷന്‍ 318 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലീസ് പറയുന്നത് പ്രകാരം, 2018ല്‍ ഹൈദരാബാദിലെ കുടുംബത്തെ കാണാനെത്തിയ സമയത്താണ് ഒരു പൊതുസുഹൃത്ത് വഴി നടിയെ ഇദ്ദേഹം പരിചയപ്പെടുന്നത്. അമേരിക്കയില്‍ പഠനം നടത്തുന്നുവെന്നായിരുന്നു അവര്‍ ഇദ്ദേഹത്തെ പറഞ്ഞ് ധരിപ്പിച്ചത്.
നടിയുടെ അപേക്ഷയിന്മേല്‍, അവരെ വിവാഹം ചെയ്യാന്‍ തയാറെന്ന് യുവാവ് സമ്മതിച്ചു. ഇതിനു വേണ്ടി 2023 നവംബറില്‍ നടിയുടെ പിതാവുമായി യുവാവ് കൂടിക്കാഴ്ച നടത്തി. തുടക്കത്തില്‍ വീട്ടുകാര്‍ സമ്മതം മൂളിയെങ്കിലും, 2025 ജൂലൈ മാസത്തില്‍ അവര്‍ വീണ്ടും വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയതായി പോലീസ്. പോയവര്‍ഷം ഡിസംബറിന് ശേഷം നടിയില്‍ നിന്നും യാതൊരുവിധ വിവരവും ഇല്ല എന്ന് യുവാവ്. ഇതിനു ശേഷം മറ്റൊരു ഉറവിടത്തില്‍ നിന്നും യുവതിക്ക് വേറൊരു ബന്ധമുണ്ടെന്നും, അയാളോടൊപ്പം ചേര്‍ന്ന് ഇദ്ദേഹത്തില്‍ നിന്നും പണം തട്ടാന്‍ പദ്ധതിയിടുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു
വിവാഹമോചിതനായത് ഒരു വിഷയമല്ലെന്നും, വിവാഹം ചെയ്യാം എന്നുമായിരുന്നു നടി അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനം എന്ന് പോലീസ്. വിവാഹാലോചന അംഗീകരിച്ചതും, തന്റെ H-1B വിസയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉള്ളതായി അവര്‍ യുവാവിനെ ധരിപ്പിച്ചു. അമേരിക്കയില്‍ ഉന്നതപഠനം നടത്താന്‍ എടുത്ത വിദ്യാഭ്യാസ ലോണ്‍ അടയ്ക്കാന്‍ ബാക്കിയുണ്ടെന്നും പറഞ്ഞു. പിതാവ് കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിച്ചതിനാല്‍, സിനിമയില്‍ കരിയര്‍ കെട്ടിപ്പടുത്താന്‍ ആഗ്രഹമുണ്ടെന്നും നടി വ്യക്തമാക്കി .
ഒടുവില്‍ യുവാവില്‍ നിന്നും അവര്‍ സാമ്പത്തിക സഹായം തേടി. പണം മാത്രമല്ല, മറ്റു പല ചിലവുകള്‍ക്കും ഇയാള്‍ പണം നല്‍കേണ്ടി വന്നു. ഫ്‌ലാറ്റ്, സ്വര്‍ണം, കാര്‍ തുടങ്ങിയവയ്‌ക്കെല്ലാം അയാള്‍ പണം നല്‍കേണ്ടതായി വന്നു. നടി മാത്രമല്ല, അവരുടെ കുടുംബവും പണം തട്ടിയത്രേ. വിവാഹം ചെയ്യാം എന്ന ഉറപ്പു നല്‍കിയതിനാലാണ് അവര്‍ക്കും കുടുംബത്തിനുമായി ഇത്രയും പണം ചിലവഴിച്ചത് എന്ന് യുവാവ് പോലീസിനോട് പറഞ്ഞു
വിവാഹം എന്ന വിഷയം എപ്പോഴെല്ലാം യുവാവ് എടുത്തിട്ടുവോ, അപ്പോഴെല്ലാം അവര്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിയുകയായിരുന്നു. കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. 2020 ജൂലൈ മാസത്തില്‍ ഇരുകുടുംബങ്ങളും തമ്മില്‍ കൂടിക്കാഴ്ച വേണം എന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചപ്പോള്‍, വിവാഹം വേണ്ടെന്ന് നടി പറയുകയായിരുന്നു. വിവാഹം വേണ്ടെന്ന തീരുമാനത്തിന് ശേഷം, കൈമാറിയ തുക മുഴുവനും തിരിച്ചു നല്‍കണം എന്നായി യുവാവ്. അപ്പോഴേക്കും അവര്‍ അയാളെ ഒഴിവാക്കാന്‍ തുടങ്ങിയിരുന്നു.
ഒടുവില്‍ ഒരു തെലുങ്ക് നടന്റെ മധ്യസ്ഥ ചര്‍ച്ചയും നടന്നു. ഇതോടു കൂടി 70 ലക്ഷം രൂപ മടക്കിനല്‍കാം എന്ന ഉറപ്പിന്മേല്‍ നടി ഒപ്പിട്ട ചെക്കുകള്‍ നല്‍കി. അവിടെയും യുവതി വാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഇവിടം കൊണ്ടും ഇദ്ദേഹം നേരിട്ട പ്രയാസങ്ങള്‍ അവസാനിച്ചില്ല. അതിനു ശേഷം അദ്ദേഹത്തിന് ലഭിച്ചത് നടിയുടെ വീട്ടുകാരുടെ ഇടപെടലായിരുന്നു. 2020 നവംബറില്‍ നടത്തിയ കോളില്‍, യുവതി ബ്രേക്കപ്പിനെ തുടര്‍ന്ന് വിഷാദത്തിലായെന്നും, മകളെ നേരിട്ട് കണ്ട് ബന്ധം പുനഃസ്ഥാപിക്കണം എന്നുമായിരുന്നു അവരുടെ ആവശ്യം. |