Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കെയര്‍ ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ സ്ഥിരതാമസ വ്യവസ്ഥ തുടരും, 'ജസ്റ്റിസ് ഫോര്‍ കെയറേഴ്സ്' ഉന്നയിച്ച ആവശ്യത്തിന് അനുകൂല തീരുമാനം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ കെയര്‍ വിസയിലെത്തി നിശ്ചിത വ്യവസ്ഥകള്‍ പാലിച്ച തൊഴിലാളികള്‍ക്ക് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്ഥിരതാമസ അനുമതിക്ക് (ഐഎല്‍ആര്‍) അപേക്ഷിക്കാനാകും. കാത്തിരിപ്പുകാലം 15 വര്‍ഷമാക്കാനുള്ള മുന്‍ നിര്‍ദേശം നിലവിലെ തൊഴിലാളികള്‍ക്കും ബാധകമാക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് ആഭ്യന്തരമന്ത്രി ഷബാന മഹ്‌മൂദ് നവംബര്‍ രണ്ടിന് പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2025 മേയില്‍ കുടിയേറ്റനയം സംബന്ധിച്ച ധവളപത്രം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് കെയര്‍ വിസയില്‍ എത്തിയവര്‍ക്കും മറ്റു വിസകളില്‍നിന്ന് കെയര്‍ വിസയിലേക്കു മാറിയവര്‍ക്കുമാണ് അഞ്ചുവര്‍ഷത്തെ വ്യവസ്ഥ തുടരുക. സാമൂഹിക പരിചരണ മേഖലയില്‍ പ്രതിവര്‍ഷം 25,000 പൗണ്ട് ശമ്പളം ഉള്‍പ്പെടെ ബാധകമായ തൊഴില്‍, സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ഇവര്‍ പാലിച്ചിരിക്കണം.

അഞ്ചുവര്‍ഷത്തിനു ശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാമെന്ന പ്രതീക്ഷയില്‍ ബ്രിട്ടനിലെത്തിയവരുടെ കാര്യത്തില്‍ ചട്ടങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ മാറ്റരുതെന്നായിരുന്നു 'ജസ്റ്റിസ് ഫോര്‍ കെയറേഴ്സ്' കൂട്ടായ്മയുടെ ആവശ്യം. സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ നവീന്‍ പോള്‍, രാഹുല്‍ മനോഹരന്‍, സൂരജ് ആന്റണി, ജോസ് ഗോമസ് എന്നിവര്‍ തൊഴിലാളികളുടെ അനുഭവങ്ങള്‍ എംപിമാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. കാത്തിരിപ്പ് നീളുന്നത് കുട്ടികളുടെ പഠനത്തെയും കുടുംബങ്ങളുടെ ഭാവി പദ്ധതികളെയും എങ്ങനെ ബാധിക്കുമെന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രധാന ആശങ്ക.

 
Other News in this category

 
 




 
Close Window