Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 28th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചേരാനല്ലൂരിലെ അപകടം: 4 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്റ് ചെയ്തു: എഡിജിപി റിപ്പോര്‍ട്ടിനു പിന്നാലെ നടപടി
Text By: UK Malayalam Pathram
ബെന്‍സ് കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ എറണാകുളം ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ചേരാനല്ലൂര്‍ എസ്എച്ച്ഒ വിശ്വജിത്, സി ഐ രാംകുമാര്‍, ഗ്രേഡ് എസ്‌ഐ മനോജ്, ഗ്രേഡ് എഎസ്‌ഐ അരുണ്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ചേരാനല്ലൂര്‍ വാഹനാപകട വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ പോലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാന്‍ എഡിജിപി പി വിജയന്‍ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ നേരിട്ടെത്തിയിരുന്നു. എഡിജിപി റിപ്പോര്‍ട്ട് ഡിജിപിക്ക് മെയില്‍ ചെയ്തതിനു പിന്നാലെയാണ് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
ആദ്യഘട്ടത്തില്‍ തെളിവ് ശേഖരിക്കുന്നതിലുണ്ടായ വീഴ്ച, എഫ്‌ഐആര്‍ ഇടുന്നതിലുണ്ടായ കാലതാമസം, നാട്ടുകാര്‍ അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകളില്‍ നിന്നും അവ ഡിലീറ്റ് ചെയ്ത സംഭവം എന്നീ വീഴ്ചകള്‍ പോലീസിനു സംഭവിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വീഴ്ച സംഭവിച്ച പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window