Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കേരള പോലീസില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആഴ്ചയിലൊരു ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ നിര്‍ദേശം
Text By: UK Malayalam Pathram
പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആഴ്ചയിലൊരു ദിവസം നിര്‍ബന്ധിത അവധി അനുവദിക്കണമെന്ന് നിര്‍ദേശം. സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാത്ത രീതിയില്‍ ഡ്യൂട്ടി രജിസ്റ്റര്‍ ക്രമീകരിക്കണമെന്ന് എ.ഡി.ജി.പി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വിശേഷ ദിവസങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുംവിധമാണ് പുതിയ തീരുമാനം.
വിവാഹവാര്‍ഷികം, മക്കളുടെ ജന്മദിനം തുടങ്ങിയ പ്രത്യേക ദിനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധമായും അവധി അനുവദിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരം ലീവ് അപേക്ഷകള്‍ നിരസിക്കാന്‍ പാടുള്ളൂ. അങ്ങനെ നിരസിക്കേണ്ടി വന്നാല്‍ അതിന്റെ വ്യക്തമായ കാരണം രേഖാമൂലം ഫയലില്‍ രേഖപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. എസ്.എച്ച്.ഒമാര്‍ അവധിയെടുക്കുമ്പോള്‍ സ്റ്റേഷന്‍ ഭരണച്ചുമതല മറ്റൊരാള്‍ക്ക് ഔദ്യോഗികമായി കൈമാറേണ്ടതുണ്ട്.
 
Other News in this category

 
 




 
Close Window