|
ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്നു വെള്ളത്തില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ നിന്ന് എത്തിയ ആറംഗ സംഘത്തിലെ അംഗമായ സുഗന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പുന്നമട സ്റ്റാര്‍ട്ടിങ് പോയന്റിലായിരുന്നു സംഭവം. റെഡ് കാസ്റ്റില്‍ വാരാഹരി എന്ന ബോട്ടിലെ യാത്രക്കിടെയാണ് കുട്ടി വെള്ളത്തില്‍ വീണത്. ഉടന്‍ ബോട്ട് ജീവനക്കാരും സമീപവാസികളും ചേര്‍ന്നു കുട്ടിയെ കരയ്ക്കെത്തിച്ച് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. |