|
വാട്‌സ്ആപ്പ് , സിഗ്‌നല്‍ എന്നീ ആപ്പുകള്‍ ഉപയോഗിച്ചാണ് വാടക കൊലയാളികളുമായി ബിഷ്ണോയ് ഗ്യാങ്ങ് ആശയവിനിമയം നടത്തിയത്. ആപ്പിലൂടെയാണ് എവിടെവച്ച് എപ്പോള്‍ കൊല്ലണം എന്നുള്ള വിവരം കൈമാറിയത്.
നടന്റെ വീടും ജിമ്മും പ്രതികള്‍ നിരീക്ഷിച്ചു. 10 ദിവസമായി പ്രതികള്‍ ടൈഗറിന് പുറകെ ഉണ്ട്. വിവരം കിട്ടി 5 മിനിറ്റില്‍ പൊലീസ് രംഗത്തിറങ്ങിയെന്ന് കോട്ട എസ് പി പറഞ്ഞു. ട്രെയിന്‍ മുഴുവന്‍ അരിച്ച് പെറുക്കി. പ്രതികളില്‍ നിന്ന് ആയുധം കിട്ടിയില്ല. പ്രതികളെ മുംബൈ പൊലീസിന് കൈമാറും. ജനറല്‍ കോച്ചിലായിരുന്നു പ്രതികളെന്നും കോട്ട പൊലീസ് വ്യക്തമാക്കി.
10.30 ന് ട്രെയിന്‍ കോട്ടയില്‍ എത്തി. ചോദ്യം ചെയ്യലടക്കം മുംബൈ പൊലീസ് ചെയ്യും. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ട്. ജയ്പൂരില്‍ നിന്ന് ബസ് മാര്‍ഗ്ഗം ഡല്‍ഹിയിലെത്തി അവിടെനിന്ന് നേപ്പാളിലേക്ക് കടക്കാന്‍ ആയിരുന്നു പ്രതികളുടെ നീക്കം. ബിഷ്ണോയ് ഗ്യാങ്ങ് അംഗം അനില്‍ പണ്ഡിറ്റ് രേഹാനുമായി ആദ്യം ബന്ധപ്പെട്ടു. റേഹാന്‍ പ്രായപൂര്‍ത്തിയാകാത്ത ആളെ സംഘത്തിലേക്ക് ചേര്‍ത്തുവെന്നും പൊലീസ് പറഞ്ഞു. |