Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 27th Sep 2026
 
 
Teens Corner
  Add your Comment comment
പെണ്‍കുട്ടി ഇറങ്ങി വന്നു; 78 വയസ്സുകാരിയുടെ കാല്‍തൊട്ടു തൊഴുതു: കഴുത്തിലെ മാലയുമായി കടന്നുകളഞ്ഞു
Text By: UK Malayalam Pathram
78-കാരിയുടെ 20,000 ഡോളര്‍ (ഏകദേശം 13 ലക്ഷം രൂപ) വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാനഡയിലെ സി.ടി.വി ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 28 -നാണ് സംഭവം നടന്നത്. വയോധിക നടന്നുപോകുമ്പോള്‍ ഒരു എസ്.യു.വി കാര്‍ സമീപത്ത് നിര്‍ത്തുകയും, അതില്‍ നിന്നിറങ്ങിയ സ്ത്രീ വയോധികയുടെ കാലില്‍ തൊട്ട് വണങ്ങിയ ശേഷം ആലിംഗനം ചെയ്യുകയും ചെയ്തു.

ഇംഗ്ലീഷ് വശമില്ലാത്ത വയോധിക, തന്നെ കാണാനെത്തിയ അയല്‍വാസിയാണെന്നാണ് ആദ്യം കരുതിയത്. ഈ വിശ്വാസം മുതലെടുത്ത് പ്രതികള്‍ അവരുടെ യഥാര്‍ത്ഥ സ്വര്‍ണ്ണമാലയ്ക്ക് പകരം മറ്റൊരു മാല അണിയിക്കുകയും, സ്വര്‍ണ്ണ വളകള്‍ ഊരിയെടുക്കുകയും ചെയ്തു. ഏകദേശം 110 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അവരുടെ അന്തരിച്ചുപോയ ഭര്‍ത്താവ് 1971 -ല്‍ വിവാഹസമയത്ത് സ്വന്തമായി നിര്‍മ്മിച്ചു നല്‍കിയതായതിനാല്‍ ഈ ആഭരണങ്ങള്‍ക്ക് വലിയ സ്ഥാനമാണ് അവരുടെ മനസ്സില്‍.

സംഭവത്തിനുശേഷം വിറച്ചുകൊണ്ട് വീട്ടിലെത്തിയ വയോധികയ്ക്ക് ഏകദേശം അരമണിക്കൂറോളം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യത്തെക്കുറിച്ചാണ് മകന്‍ രാഘവേന്ദ്ര കുമാര്‍ ആദ്യം ആശങ്കപ്പെട്ടത്. നഷ്ടപ്പെട്ട സ്വര്‍ണ്ണത്തേക്കാള്‍ അമ്മയുടെ ജീവനാണ് താന്‍ ഭയന്നതെന്ന് അദ്ദേഹം പറഞ്ഞു. സന്ധ്യാസമയത്തെ നടത്തം പൂര്‍ണ്ണമായും നിര്‍ത്തിയ അവര്‍ ഇപ്പോള്‍ ഭയം കാരണം വീടിന്റെ പിന്‍ഭാഗത്ത് മാത്രമാണ് നടക്കുന്നത്.
 
Other News in this category

 
 




 
Close Window