|
മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകളോട് എക്‌സൈസ് മന്ത്രി എം ലിജു. 23 വയസാണ് മദ്യം വാങ്ങാനുള്ള പ്രായം. ഇത് കര്‍ശനമായി പാലിക്കണമെന്ന് ബാറുകള്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ പരിശോധിക്കുന്നതില്‍ വന്ന പിഴവാണ് നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു.
'ബാറുകളില്‍ മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണം. ഇത് ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമാണ്'- മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് നയം നവംബറില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയിലും ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതെന്നും എം ലിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. |