Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുണൈറ്റഡ് മലയാളീസ് ലെസ്റ്ററിന്റെ 2026-2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Text By: UK Malayalam Pathram
യുണൈറ്റഡ് മലയാളീസ് ലെസ്റ്ററിന്റെ (UML) ന്റെ നാലാമത് ജനറല്‍ ബോഡി യോഗം 2026 സെപ്റ്റംബര്‍ 19-ന് ലെസ്റ്ററിലെ Newfound Pool Auditorium-ല്‍ നടന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി മലയാളികളെ UML-ന്റെ കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കാനും ശക്തമായ ഒരു മലയാളി കമ്മ്യൂണിറ്റി രൂപീകരിക്കാനും സംഘടനയ്ക്ക് സാധിച്ചു.


UML പ്രസിഡന്റ് ബൈജു കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുജിത് വര്‍ഗീസ് സ്വാഗതം ആശംസിക്കുകയും 2025-2026 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ടോമി മാത്യു നന്ദി രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ബിന്ദു ഷാജു ആശംസകള്‍ അറിയിച്ചു.


കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, പ്രവാസി മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, യോഗ ക്ലാസുകള്‍, ഡെന്റല്‍ കെയര്‍ ബോധവല്‍ക്കരണം, വോക്കിംഗ് ക്ലബ് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ UML സംഘടിപ്പിച്ചു. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായ ഒരു കമ്മ്യൂണിറ്റി രൂപീകരിക്കാനും അത് മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞത് UML-ന്റെ പ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു.


2026-2027 പുതിയ നേതൃത്വം

നാലാമത് ജനറല്‍ ബോഡി യോഗത്തില്‍ 2026-2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ജനറല്‍ കണ്‍വീനര്‍: ജോര്‍ജ് ജേക്കബ്

* പ്രസിഡന്റ്: ഡിന്റോ തേലപ്പള്ളി

* വൈസ് പ്രസിഡന്റ്: അനീഷ് മാത്യു

* സെക്രട്ടറി: ടിമി മാത്യു

* ജോയിന്റ് സെക്രട്ടറി: സനില്‍ കുമാര്‍

* വനിതാ പ്രസിഡന്റ്: പവികല സണ്ണി

* വനിതാ ജോയിന്റ് സെക്രട്ടറി: അലീന പണിക്കര്‍

* ആര്‍ട്സ് ക്ലബ് സെക്രട്ടറി: ടോമി മാത്യു

* സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി: സുജിത് വര്‍ഗീസ്

* ഇവന്റ് സെക്രട്ടറിമാര്‍: ജെസ്റ്റിന്‍ ജെയിംസ്, സുനില്‍ നൈനാന്‍

* പ്രയാഗ് മോഹന്‍, ശങ്കര്‍, സാന്ദ്ര ടോമി ,ബിന്ദു ഷാജു, ബൈജു കുര്യക്കോസ്, ജോര്‍ജ് ജോസഫ്, ലിനിഷ് ചാക്കോ മിബിന്‍ ജോസ്, കോ ഓര്‍ഡിനേറ്റയി തെരഞ്ഞെടുത്തു.
 
Other News in this category

 
 




 
Close Window