|
വര്‍ക്കലയില്‍ നവ വധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയിരൂര്‍ സ്വദേശി ജിഷയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് 11 ദിവസം പിന്നിടുമ്പോഴാണ് ആത്മഹത്യ. വര്‍ക്കല സ്വദേശി അജിയാണ് ജിഷയുടെ ഭര്‍ത്താവ്. വിവാഹത്തിനുശേഷം ജിഷയും ഭര്‍ത്താവും മാത്രമായിരുന്നു വീട്ടില്‍ താമസം. മരണത്തില്‍ ദുരൂഹതയുള്ളതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിഷയുടെ മൃതദേഹം നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ജിഷയുടെ ആദ്യ ഭര്‍ത്താവായ ശരത്ത് ഒന്നരവര്‍ഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തില്‍ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. കുട്ടികളുമായി ജിഷ ഈ വീട്ടില്‍ തന്നെയാണ് താമസിച്ചു വന്നിരുന്നത്. പതിനൊന്ന് ദിവസം മുമ്പാണ് വര്‍ക്കല സ്വദേശിയായ അജി നടേശനെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ജിഷയുടെ വീട്ടുകാര്‍ ആരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. |