|
പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലെത്തി തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചശേഷം ഭര്‍ത്താവ് സ്വയം വെടിവെച്ചു മരിച്ചു. ഇടുക്കി കുഴിത്തൊളുവിലാണ് ഞെട്ടിക്കുന്ന സംഭവം. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ പോസ്റ്റ് ഓഫീസില്‍ എത്തി ഭര്‍ത്താവ് കമ്പി വടിക്ക് തലക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു. പോസ്റ്റ് ഒഫീസ് ജീവനക്കാരിയായ ശ്രീജയെ (35) യാണ് ഭര്‍ത്താവ് സന്തോഷ് (42) ആക്രമിച്ചത്. ശേഷം സന്തോഷ് വെടിവെച്ച് മരിക്കുകയായിരുന്നു.
കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ ശ്രീജ രാവിലെ പോസ്റ്റ് ഓഫീസ് തുറന്ന ഉടന്‍ തന്നെ കമ്പിവടിയുമായി എത്തിയ സന്തോഷ് ഇവരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ശ്രീജയുടെ നിലവിളി കേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ പുറത്തേക്കിറങ്ങിയ സന്തോഷ്, കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. |