Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൊസ്‌കിറ്റോ പിടിയില്‍: 13-ാം വയസ്സില്‍ തുടങ്ങിയ കൊലപാതക പരമ്പരയില്‍ പിടിയിലാകുന്നത് ആദ്യം: സീരിയല്‍ കില്ലറാണ് ജോര്‍ലാന്‍
Text By: UK Malayalam Pathram

പതിനാറ് പേരെ കൊലപ്പെടുത്തിയ കേസില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സീരിയല്‍ കില്ലര്‍ ബ്രസീലില്‍ പിടിയിലായി. മെലിഞ്ഞ ശരീരപ്രകൃതം കാരണം 'കൊതുക്' (Mosquito) എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ജോര്‍ലാന്‍ ലോപ്‌സ് ഡാ സില്‍വ (33) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. വര്‍ഷങ്ങളോളം കാട്ടില്‍ കുടിലുകെട്ടി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. ബ്രസീലിലെ പരായിബ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശമായ മുലുങ്കുവില്‍ മൂന്ന് മാസത്തിനിടെ തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടന്നതിന്റെ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലായിരുന്നു അറസ്റ്റ്. കാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതുകൊണ്ടാണ് ഇത്രയും നാള്‍ പൊലീസിന് പിടികൂടാന്‍ സാധിക്കാതിരുന്നത്. താന്‍ കുറ്റവാളികളെ മാത്രമാണ് ആക്രമിച്ചിട്ടുള്ളതെന്നാണ് പ്രതിയുടെ വാദം. എന്നാല്‍ അന്വേഷണത്തില്‍ നിരപരാധികളും ഇയാളുടെ ഇരകളായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. 13-ാം വയസിലാണ് താന്‍ ആദ്യമായി കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

 
Other News in this category

 
 




 
Close Window