|
കൂനംമ്മാവ്, വരാപ്പുഴ, ആലങ്ങാട് നാട്ടുകാരുടെ പതിമൂന്നാമത് കുടുംബ കൂട്ടായ്മ ഒക്ടോബര്‍ 2,3,4 തിയതികളിലായി വെയ്ല്‍സില്‍ നടന്നു. കലാകായിക പരിപാടികളോടെ ഒത്തുചേര്‍ന്ന എല്ലാവരും നാടിന്റെ വിശേഷങ്ങളും ഓര്‍മ്മകളും പങ്കുവച്ചാണ് മടങ്ങിയത്. വിശുദ്ധ ചാവറ കുര്യയാക്കാസ് അച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും ജീവിതം കൊണ്ട് പുണ്യഭുമിയായ കൂനമാവ്, വരാപ്പുഴ, ആലങ്ങാട് എന്നി നാട്ടുകളില്‍ നിന്നും യുകകയിലെത്തി താമസിക്കുന്ന കുടുംബങ്ങളുടെ സ്‌നേഹസംഗമം അതിഗംഭീരമായി. പരസ്പരം പരിചയപ്പെടാനും, സൗഹൃദങ്ങള്‍ പുതുക്കാനും, കുടുംബങ്ങളാടൊപ്പം മനോഹരമായ നിമിഷങ്ങള്‍ പങ്കുവെക്കാനും, ജിവിതത്തിലെ മധുരസ്മണേകളായി സുക്ഷിക്കാവുന്ന ഒരു കുടുംമ കുട്ടായ്മയാണ് അരങ്ങേറിയത്. |