|
ബിഎല്‍എം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായ സ്ഥാപകന്‍ ആര്‍ പ്രേംകുമാറിനെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിട്ടയിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അറസ്റ്റ് ബന്ധുക്കളെ അറിയിക്കുന്നതിലടക്കം വീഴ്ച വരുത്തിയെന്ന് പ്രതിഭാഗം കോതിയില്‍ വാദിച്ചു.
റീ അറസ്റ്റിനായി നാളെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
എന്നാല്‍ പൊലീസ് എല്ലാം കാര്യത്തിലും ധൃതിപ്പെട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയതെന്ന്
ബിഎല്‍എം മാനേജ്‌മെന്റ് ആരോപിച്ചു.
നിക്ഷേപകനായ അരുണ്‍ കശ്യപ് നടക്കാവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. |