Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
Teens Corner
  Add your Comment comment
യുകെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബര്‍ ഏഴിന് ചെല്‍റ്റന്‍ഹാമില്‍ നടക്കും.
Text By: UK Malayalam Pathram
റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് തന്നെ യുക്മ റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 03 ശനിയാഴ്ച മുതല്‍ തുടക്കമാകുന്നു. യുകെയിലെ മുഴുവന്‍ കലാപ്രേമികളും ഉറ്റു നോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബര്‍ ഏഴിന് ചെല്‍റ്റന്‍ഹാമില്‍ നടക്കുമ്പോള്‍ പ്രവാസലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കമായി അത് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തും. യുക്മയുടെ ശക്തമായ ഏഴു റീജിയനുകളില്‍ നടക്കുന്ന കലാമത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നത്. ആയിരത്തില്‍ പരം കലാകാരന്മാരും കലാകാരികളും നിരന്തരമായ പരിശീലനത്തിനൊടുവില്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരക്കുന്നതിന് തയ്യാറെടുക്കുന്ന യുക്മയുടെ റീജിയണല്‍ കലാമേള വേദികള്‍ അതിവേഗം സജ്ജമായികൊണ്ടിരിക്കുന്നു.

ദേശീയ കലാമേളയുടെ ലോഗോ രൂപ കല്പന ചെയ്യുന്നതിനും മത്സര നഗരിയുടെ നാമകരണത്തിനുമായി നടത്തപ്പെടുന്ന മത്സരങ്ങള്‍ 28/09/2026, തിങ്കള്‍ മുതല്‍ ആരംഭിക്കുകയും 04/10/2026, ഞായറാഴ്ച അവസാനിക്കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരുമായിരിക്കും ദേശീയ കലാമേളയ്ക്ക് ഉപയോഗിക്കുക. കേരളത്തിന്റെ സംസ്‌കാരത്തെയോ പരമ്പരാഗത കലാരൂപങ്ങളെയോ പ്രതിഫലിപ്പിക്കുന്ന വിധത്തിലായിരിക്കണം ലോഗോ രൂപകല്പന ചെയ്യേണ്ടത്.

ഭാരതത്തിന്റെ കലാ-സാഹിത്യ-സാംസ്‌കാരിക-സിനിമ മേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്‍കി മണ്മറഞ്ഞ പ്രതിഭാശാലികളുടെ പേരുകളാണ് കലാമേള നഗറിനായി പരിഗണിക്കുന്നത്. താല്പര്യമുള്ളവര്‍ യുക്മ നാഷണല്‍ സെക്രട്ടറിയുടെ ഇ മെയിലില്‍ (secretary.ukma@gmail.com) ലോഗോയും നഗരിയുടെ പേരും പ്രത്യേകം പ്രത്യേകമായി അയച്ചു കൊടുക്കേണ്ടതാണ്. വിജയികള്‍ക്കുള്ള സമ്മാനം നാഷണല്‍ കലാമേള വേദിയില്‍ വെച്ച് നല്കപ്പെടുന്നതായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്ന ലോഗോകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല.

ഭാരതത്തിന്റെ മഹത്തായ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരായിരുന്ന പ്രതിഭാധനരുടെ പേരുകളിലാണ് മുന്‍ വര്‍ഷങ്ങളിലും ദേശീയ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. മണ്‍മറഞ്ഞ് പോയ കലാപ്രതിഭകള്‍ക്ക് യുക്മ നല്‍കുന്ന ആദരവ് കൂടിയാണ് ഈ നാമകരണം. യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. ഏതൊരു യുകെ മലയാളിക്കും ലോഗോ - നഗര്‍ നാമകരണ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിന് ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ രൂപകല്ലന ചെയ്ത് അയക്കാവുന്നതാണ്. എന്നാല്‍ കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉള്ളൂ. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും എന്‍ട്രിയോടൊപ്പം അയക്കേണ്ടതാണ്.

പതിനേഴാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജിയണല്‍ കലാമേളകള്‍ക്കുള്ള രജിസ്ട്രേഷനുകള്‍ വിവിധ റീജിയണുകളില്‍ ധൃതഗതിയില്‍ പുരോഗമിച്ച് വരികയാണ്. റീജിയണല്‍ കലാമേളകള്‍ ഒക്ടോബര്‍ 03 ശനിയാഴ്ച നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷയര്‍ & ഹംബര്‍, സൌത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ളിയ റീജിയനുകളില്‍ നടക്കും. തുടര്‍ന്ന് ഒക്ടോബര്‍ 10 ശനിയാഴ്ച മിഡ്ലാന്‍ഡ്സ്, വെയിത്സ് റീജിയനുകളിലും ഒക്ടോബര്‍ 17 ശനിയാഴ്ച സൗത്ത് വെസ്റ്റ് റീജിയനിലും നടത്തപ്പെടും. റീജിയണല്‍ കലാമേളകളിലെ വിജയികളാവും യുക്മ കലാമേള മാനുവലിലെ നിബന്ധനകള്‍ക്ക് അനുസൃതമായി ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹരാവുക.
 
Other News in this category

 
 




 
Close Window