|
യുകെയിലെ വെസ്റ്റ് മിഡ്‌ലന്‍ഡില്‍ ഉള്ള ബര്‍മിങാം കേരള വേദിക്ക് നവ നേതൃത്വം. പ്രസിഡണ്ടായി പ്രേമ മാര്‍ട്ടിനെയും വൈസ് പ്രസിഡണ്ടായി ജോജി ജോണിനെയും സെക്രട്ടറിയായി വര്‍ഷ രാധാകൃഷ്ണനെയും ജോയിന്‍ സെക്രട്ടറിയായി ആശാ തോമസ്, ട്രഷററായി കൃഷ്ണകുമാറിനെയും കണ്‍വീനറായി സോണി എസ് മാമനെയും ജനറല്‍ ബോഡി മീറ്റിംഗില്‍ തിരഞ്ഞെടുത്തു. പുതിയ നേതൃത്വത്തിന് ശക്തിയും ഊര്‍ജ്ജവും പകരാനായി, അപര്‍ണ ശോഭന്‍, മില്‍സി പുഷ്പാകരന്‍ എന്നിവരെ കള്‍ച്ചറല്‍ കോഡിനേറ്റേഴ്സ് ആയും ടോണി തോമസ്, ബോസ്‌കോ തോമസ് എന്നിവരെ സ്പോര്‍ട്സ് കോഡിനേറ്റേഴ്സ് ആയും ശ്രീകാന്ത് കുറുപ്പ്, ജംഷിയാസ് എന്നിവരെ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് കോഡിനേറ്റേഴ്സ് ആയും തെരഞ്ഞെടുത്തു. ഭാവി പരിപാടികള്‍ അതിവിപുലമായി നടത്താന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതേകമായി അഭ്യര്‍ത്ഥിക്കുന്നു എന്ന് എക്സക്യൂറ്റീവ് കമ്മിറ്റി അറിയിച്ചു. |