Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സ്ഥിരതാമസം: യോഗ്യരായ കെയര്‍ ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തിന് ശേഷം അപേക്ഷിക്കാം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ സാമൂഹിക പരിചരണ മേഖലയില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചവര്‍ക്ക് അഞ്ചുവര്‍ഷത്തിന് ശേഷം സ്ഥിരതാമസ അനുമതിക്ക് (ഐഎല്‍ആര്‍) അപേക്ഷിക്കാം. സ്ഥിരതാമസത്തിനുള്ള പൊതുവായ കാത്തിരിപ്പുകാലം പത്തുവര്‍ഷമാക്കുന്ന പരിഷ്‌കാരത്തിലാണ് കെയര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക വ്യവസ്ഥ. നവംബര്‍ രണ്ടിന് ആഭ്യന്തരമന്ത്രി ഷബാന മഹ്‌മൂദാണ് പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത്.

2025 മേയില്‍ സര്‍ക്കാര്‍ കുടിയേറ്റനയം സംബന്ധിച്ച ധവളപത്രം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കെയര്‍ വിസയില്‍ യുകെയിലെത്തിയവര്‍ക്കും മറ്റൊരു വിസയില്‍നിന്ന് കെയര്‍ വിസയിലേക്കു മാറിയവര്‍ക്കുമാണ് ഈ ഇളവ്. സാമൂഹിക പരിചരണ മേഖലയില്‍ പ്രതിവര്‍ഷം കുറഞ്ഞത് 25,000 പൗണ്ട് ശമ്പളം നേടിയിരിക്കണം. തൊഴിലും സ്‌പോണ്‍സര്‍ഷിപ്പും സംബന്ധിച്ച വിസ വ്യവസ്ഥകളും പാലിച്ചിരിക്കണം.

2022 മുതല്‍ 2025 വരെ കെയര്‍ വിസയിലെത്തിയവരിലും ആ വിസയിലേക്കു മാറിയവരിലും നാലിലൊന്ന് പേര്‍ നിലവിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇവര്‍ക്ക് പുതിയ അഞ്ചുവര്‍ഷ കെയര്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കും. പഴയ തൊഴിലുടമയുടെ കീഴില്‍ത്തന്നെ തുടരേണ്ടതില്ല. പുതിയ വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാം. ജോലി വാഗ്ദാനം ചെയ്തശേഷം തൊഴില്‍ നല്‍കാതിരുന്ന സ്‌പോണ്‍സര്‍മാരുടെ കീഴില്‍പ്പെട്ടവര്‍ക്ക് അംഗീകൃത തൊഴിലുടമയെ കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായം നല്‍കും. നിലവിലെ വിസയുടെ കാലാവധി വെട്ടിച്ചുരുക്കുന്നതിന് മുമ്പ് പുതിയ ജോലി കണ്ടെത്താന്‍ കൂടുതല്‍ സമയവും അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു

 
Other News in this category

 
 




 
Close Window