Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 04th Nov 2026
 
 
UK Special
  Add your Comment comment
അപൂര്‍വ ഉറുമ്പുകളുടെ കൂട് കുഴിച്ചെടുത്ത് മോഷണം; ഇംഗ്ലണ്ടില്‍ പൊലീസ് അന്വേഷണം
REPORTER

ഡെവന്‍: ഇംഗ്ലണ്ടിലെ അപൂര്‍വ ഉറുമ്പിനമായ 'നാരോ ഹെഡഡ് ആന്റി'ന്റെ കൂട് പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍നിന്ന് മോഷണം പോയതായി റിപ്പോര്‍ട്ട്. ഡെവനിലെ ചഡ്ലീ നൈറ്റണ്‍ ഹീത്തില്‍ ഒക്ടോബര്‍ പകുതിയോടെ പരിശോധനയ്‌ക്കെത്തിയ ഗവേഷകരാണ് കൂടിരുന്ന സ്ഥലം കുഴിച്ച നിലയില്‍ കണ്ടെത്തിയത്. മണ്‍വെട്ടി ഉപയോഗിച്ച് കൂട് ഇളക്കിമാറ്റിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡെവന്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ ഇനത്തിന്റെ ഒരു കൂട്ടില്‍ സാധാരണയായി ആയിരം മുതല്‍ അയ്യായിരം വരെ ഉറുമ്പുകളുണ്ടാകും. 25 വര്‍ഷം വരെ ജീവിക്കാവുന്ന ഒന്നോ അതിലധികമോ റാണി ഉറുമ്പുകളും ഇതിലുണ്ടാകാം. മോഷണം പോയ കൂട്ടില്‍ എത്ര ഉറുമ്പുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

സംഭവം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് ഡെവന്‍ വൈല്‍ഡ്ലൈഫ് ട്രസ്റ്റിലെ സ്പീഷീസ് റിക്കവറി ഓഫീസര്‍ ജൂലിയ ബാല്‍ഫൂര്‍ പറഞ്ഞു. ഈ ഉറുമ്പുകളുടെ കോളനികള്‍ വളരാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ ഒരു കൂടിന്റെ നഷ്ടം വര്‍ഷങ്ങളായുള്ള ശ്രമങ്ങളെ ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. വികസനപ്രവര്‍ത്തനങ്ങളും കാര്‍ഷികരീതികളിലെ മാറ്റങ്ങളും മൂലമുള്ള ആവാസവ്യവസ്ഥയുടെ നാശം ഇവയുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്.

പ്രത്യേക ശാസ്ത്രീയ പ്രാധാന്യമുള്ള പ്രദേശമായി സംരക്ഷിക്കപ്പെടുന്ന കേന്ദ്രത്തിലാണ് സംഭവം. ഇവിടെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടവര്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window