Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 04th Nov 2026
 
 
UK Special
  Add your Comment comment
35 ലൈംഗിക കുറ്റങ്ങള്‍ ചുമത്തി കേസ്; കൗണ്‍സിലര്‍ ജോര്‍ജ് മാഡ്ഗ്വിക്കിനെ റിഫോം യുകെ സസ്‌പെന്‍ഡ് ചെയ്തു
reporter

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗികാതിക്രമം ഉള്‍പ്പെടെ 35 കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനെത്തുടര്‍ന്ന് ഹാംഷെയര്‍ കൗണ്ടി കൗണ്‍സില്‍ അംഗം ജോര്‍ജ് മാഡ്ഗ്വിക്കിനെ റിഫോം യുകെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. 12 ബലാത്സംഗക്കുറ്റങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജാമ്യം ലഭിച്ച മാഡ്ഗ്വിക്ക് നവംബര്‍ 25ന് പോര്‍ട്സ്മൗത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം.

നാലുപേരുമായി ബന്ധപ്പെട്ട പരാതികളിലാണ് കേസുകളെന്ന് ഹാംഷെയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ് പൊലീസ് അറിയിച്ചു. ആരോപണവിധേയമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇവര്‍ക്ക് 16ഉം 17ഉം വയസ്സായിരുന്നു. 2008 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പോര്‍ട്സ്മൗത്തിലും വെയില്‍സിലുമാണ് സംഭവങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്.

ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച മാഡ്ഗ്വിക്ക് താന്‍ നിരപരാധിയാണെന്ന് പ്രതികരിച്ചു. കേസെടുത്തതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അദ്ദേഹം ഹാംഷെയര്‍ കൗണ്‍സിലിലെ റിഫോം യുകെ നേതൃസ്ഥാനം രാജിവച്ചു. കുറ്റവിമുക്തനാകുന്നതുവരെ സ്വതന്ത്ര കൗണ്‍സിലറായി തുടരുമെന്നും അറിയിച്ചു. നിയമനടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകണമെന്നാണ് തന്റെ നിലപാടെന്നും മാഡ്ഗ്വിക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window