Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നിവരുടെ ഭരണകാലത്ത് അവരുടെ അടുത്ത സഹായികളായ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. 'സോള്‍ട്ട് ടൈഫൂണ്‍' എന്ന പേരില്‍ 2021 മുതല്‍ 2024 വരെയായിരുന്നു ഈ ചാരപ്രവര്‍ത്തനം നടന്നത്.

ചോര്‍ത്തിയ വിവരങ്ങളുടെ വ്യാപ്തി വ്യക്തമല്ലെങ്കിലും നിലവിലെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമറിനെയും അദ്ദേഹത്തിന്റെ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ചാരപ്രവര്‍ത്തനം വീണ്ടും സജീവമാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

യൂറോപ്പിലെ ഏറ്റവും വലിയ എംബസി ലണ്ടനില്‍ നിര്‍മ്മിക്കാനുള്ള ചൈനയുടെ പദ്ധതിക്ക് ബ്രിട്ടിഷ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2022 മുതല്‍ 2024 വരെ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഹാക്കിങ് ശ്രമങ്ങള്‍ കൂടുതലായി നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2021-ല്‍ ആരംഭിച്ച ഈ ചാരപ്രവര്‍ത്തനം 2024-ലാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയത്

 
Other News in this category

 
 




 
Close Window