Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് എംപി കാള്‍ ടര്‍ണര്‍ പുറത്താക്കി
reporter

ലണ്ടന്‍: സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും നിരന്തരം വിമര്‍ശിച്ചുവരുന്ന ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കാള്‍ ടര്‍ണര്‍ എംപിയെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് പാര്‍ട്ടി ഈ കനത്ത നടപടി സ്വീകരിച്ചത്.

ജൂറി ട്രയല്‍ പരിഷ്‌കാരങ്ങളെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്ന വിമര്‍ശനമായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും ലേബര്‍ പാര്‍ട്ടി തന്നില്‍ ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ അവസാനിക്കുന്നില്ലെന്നും തന്റെ ജോലി തുടരുമെന്നും ടര്‍ണര്‍ പ്രതികരിച്ചു. ഹള്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംപിയായ കാള്‍ ടര്‍ണര്‍, മുന്‍കാലത്ത് ജെറമി കോര്‍ബിന്റെ ഷാഡോ കാബിനറ്റില്‍ അംഗമായിരുന്നു.

 
Other News in this category

 
 




 
Close Window