Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്ധന വിതരണ പ്രതിസന്ധി
reporter

ലണ്ടന്‍: ഇറാനിലെ ട്രംപിന്റെ യുദ്ധം നീളുന്നതോടെ യുകെയിലെ ഇന്ധന വിതരണം തകര്‍ച്ച നേരിടുമെന്ന മുന്നറിയിപ്പ് ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിന് പുറമെ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും തുടരുകയാണ്. ഇതോടെ പണപ്പെരുപ്പ ഷോക്കിനൊപ്പം വിലക്കയറ്റവും ജനങ്ങളെ ശ്വാസംമുട്ടിക്കുമെന്നാണ് വിലയിരുത്തല്‍. ആസ്ദ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അലന്‍ ലെയ്ടണ്‍ പറഞ്ഞു: ''ചില ഫോര്‍കോര്‍ട്ടുകളില്‍ പെട്രോള്‍ വിതരണം ടൈറ്റാണ്.'' പെട്രോള്‍ വില ലിറ്ററിന് 150 പെന്‍സ് എന്ന റെക്കോര്‍ഡ് നിലയിലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഉയരം താണ്ടുന്നത്.

വൂസ്റ്ററിലെ ടെസ്‌കോ സൂപ്പര്‍‌സ്റ്റോറിലെ പമ്പില്‍ ഇന്ധനം പൂര്‍ണമായി തീര്‍ന്നതോടെ വാഹനയാത്രികര്‍ നിരാശരായി മടങ്ങേണ്ടിവന്നു. ''ഇന്ധനം ലഭ്യമല്ല. ഉണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമിക്കണം'' എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ഇന്ധനവിതരണം പുനരാരംഭിക്കാന്‍ ശ്രമം തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടെസ്‌കോ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് യുദ്ധം മൂലം ഇറാന്‍ ഹോര്‍മുസ് കടലിടുക്കിനെ അടച്ചുവെച്ചതോടെ പ്രതിസന്ധി രൂക്ഷമായി. ലോകത്തിലെ 20 ശതമാനം എണ്ണ വിതരണവും നടക്കുന്ന പ്രധാന ഷിപ്പിംഗ് ലെയിനാണ് ഇത്. ശത്രുക്കളുടെ ഷിപ്പിംഗിന് കടലിടുക്കില്‍ നിരോധനം തുടരുന്നതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window