Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
യുകെയുടെ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയര്‍ന്നു; പലിശ നിരക്ക് വര്‍ദ്ധനവിന് സാധ്യത
reporter

ലണ്ടന്‍: യുകെയുടെ കടമെടുപ്പ് ചെലവുകള്‍ 5 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നതോടെ പലിശ നിരക്കുകള്‍ അതിവേഗം വര്‍ദ്ധിക്കാനുള്ള സാധ്യത ശക്തമായി. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബോണ്ട് വിപണികളില്‍ വിറ്റൊഴിയല്‍ ട്രെന്‍ഡ് ഊര്‍ജ്ജിതമായതും വിപണിയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് യീല്‍ഡ്. 13 ബേസിസ് പോയിന്റ് വര്‍ദ്ധിച്ച് 5.081 ശതമാനത്തിലെത്തിയ പലിശ നിരക്കുകള്‍ നിക്ഷേപകര്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഭയക്കുന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപ് വിജയിക്കുമോ എന്ന അനിശ്ചിതത്വം വിപണിയില്‍ പ്രധാന ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എണ്ണയും ഗ്യാസും വില കുതിച്ചുയരുന്നത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകുമെന്നാണ് സിറ്റി ട്രേഡര്‍മാരുടെ നിലപാട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ മാത്രമാണ് ഈ നടപടി ആവശ്യമായത്. എന്നാല്‍ മറുവശത്ത്, തൊഴില്‍ വിപണിയും സമ്പദ് വ്യവസ്ഥയും പ്രത്യാഘാതം നേരിടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

 
Other News in this category

 
 




 
Close Window