Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ സമരം കടുപ്പിക്കുന്നു
reporter

ലണ്ടന്‍: ശമ്പളത്തര്‍ക്കം കടുപ്പിക്കാനായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) പുതിയ നീക്കവുമായി. സീനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം കണ്‍സള്‍ട്ടന്റുമാരെയും, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെയും സമരത്തിലേക്ക് ഇറക്കാനാണ് തീരുമാനം. മേയ് 11 മുതല്‍ ബാലറ്റിംഗ് ആരംഭിക്കുമെന്ന് ബിഎംഎ അറിയിച്ചു. റസിഡന്റ് ഡോക്ടര്‍മാര്‍ ഏപ്രില്‍ 7 മുതല്‍ 13 വരെ ആറ് ദിവസം പണിമുടക്കാന്‍ ഒരുങ്ങുമ്പോഴാണ് യൂണിയന്‍ കളിമാറ്റി കളിക്കുന്നത്. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്ക് പിന്നാലെ സമരം തുടങ്ങുന്നതോടെ രോഗികള്‍ക്ക് വലിയ പ്രതിസന്ധി നേരിടുമെന്നാണ് ആശങ്ക.

സര്‍ക്കാരുമായുള്ള 3.5 ശതമാനം ശമ്പളവര്‍ദ്ധന സംബന്ധിച്ച ചര്‍ച്ചകള്‍ ഫലപ്രദമാകാതെ വന്നതാണ് സമരം കടുപ്പിക്കാന്‍ കാരണമായതെന്ന് ആരോപണം. 2008/9 മുതല്‍ 26 ശതമാനം വരുമാന നഷ്ടം ഉണ്ടായെന്നും അത് നികത്തണമെന്നുമാണ് കണ്‍സള്‍ട്ടന്റുമാരുടെ ആവശ്യം. 35 ശതമാനമാണ് ഇവരുടെ ശമ്പളവര്‍ദ്ധന ആവശ്യപ്പെടുന്നത്. സമരങ്ങള്‍ നിരുത്തരവാദപരവും അപകടകരവുമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വിമര്‍ശിച്ചു. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ആവശ്യപ്പെട്ട ശമ്പളവര്‍ദ്ധന നല്‍കിയാണ് ഗവണ്‍മെന്റ് ആദ്യഘട്ടം തൃപ്തിപ്പെടുത്തിയത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധന ആവശ്യപ്പെട്ടതോടെ ഗവണ്‍മെന്റ് പ്രതിസന്ധിയിലായി. ഇംഗ്ലണ്ടിലെ എല്ലാ സെക്കന്‍ഡറി കെയര്‍ ഡോക്ടര്‍മാരും ഒരുമിച്ച് സമരത്തിലേക്ക് ഇറങ്ങാനുള്ള സാധ്യത മുന്നറിയിപ്പായി ഉയരുന്നുണ്ട്. രോഗികള്‍ക്കും എന്‍എച്ച്എസ് സംവിധാനത്തിനും കനത്ത ആഘാതമാകുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window