Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
UK Special
  Add your Comment comment
ഡെര്‍ബിയില്‍ മലയാളി സന്ധു പൊന്നച്ചന്‍ വാഹനാപകടക്കേസില്‍ അറസ്റ്റില്‍
reporter

ലണ്ടന്‍/ഡെര്‍ബി ന്മ യുകെയിലെ ഡെര്‍ബിയില്‍ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ ഏഴ് കാല്‍നടക്കാരെ പരുക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ മലയാളി സന്ധു പൊന്നച്ചനെ കോടതിയില്‍ ഹാജരാക്കി. സൗത്ത് ഡര്‍ബിഷയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഗുരുതര കുറ്റങ്ങള്‍ നേരിടുന്നതിനാല്‍ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി റിമാന്‍ഡില്‍ വിട്ടു. ജില്ലാ ജഡ്ജി ജോനാഥന്‍ ടാഫ് പ്രതിയോട് നേരിട്ട് സംസാരിച്ചതിന് ശേഷം ഏപ്രില്‍ 29ന് ക്രൗണ്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു. 36 വയസ്സുള്ള സന്ധു പൊന്നച്ചന്‍, പേര് വിലാസം സ്ഥിരീകരിക്കുന്നതിനപ്പുറം വിചാരണയില്‍ ഒന്നും സംസാരിച്ചില്ല. സെക്ഷന്‍ 18 ജിബിഎച്ച് പ്രകാരം ഗുരുതര പരുക്ക് മനഃപൂര്‍വ്വം വരുത്തിയതിന് ആറു കുറ്റങ്ങളും, പരുക്കേല്‍പ്പിക്കാനുള്ള ശ്രമത്തിന് ഒരു കുറ്റവും, അപകടകരമായ ഡ്രൈവിങ്, കത്തി കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കറുത്ത സുസുക്കി സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന പ്രതി അപകടം നടന്ന ഉടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇടുക്കി സ്വദേശിയായ പ്രതി ഡെര്‍ബിയിലെ അല്‍വാസ്റ്റണ്‍ ചാരിയറ്റ് ക്ലോസിലാണ് താമസിക്കുന്നത്. ആശ്രിത വീസയില്‍ യുകെയിലെത്തിയ അദ്ദേഹം ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അപകടത്തില്‍ 36 മുതല്‍ 52 വയസ്സ് വരെയുള്ള നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇതില്‍ നാലുപേര്‍ പിന്നീട് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. സംഭവത്തില്‍ ഞെട്ടലോടെയാണ് ഡെര്‍ബി നഗരം പ്രതികരിച്ചത്. പരുക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അന്വേഷണത്തില്‍ സഹകരിച്ച പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി അറിയിച്ചതായും ഡെര്‍ബിഷെയര്‍ പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window