Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
കേംബ്രിജ് സര്‍വകലാശാലയ്ക്ക് ക്രിസ് റോക്കോസിന്റെ റെക്കോര്‍ഡ് സംഭാവന
reporter

ലണ്ടന്‍: രാജ്യത്തെ പ്രമുഖ നിക്ഷേപ സംരംഭകനായ ക്രിസ് റോക്കോസ് കേംബ്രിജ് സര്‍വകലാശാലയ്ക്ക് 190 മില്യന്‍ പൗണ്ട് സംഭാവന നല്‍കി. തന്റെ നേട്ടങ്ങളുടെ പ്രതിഫലമായി രാജ്യത്തിന് തിരിച്ചു നല്‍കണമെന്ന ആഗ്രഹത്തിന്റെ ഭാഗമാണിതെന്ന് റോക്കോസ് വ്യക്തമാക്കി. ബ്രിട്ടനിലെ ഏതെങ്കിലും സര്‍വകലാശാലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണിത്.

റോക്കോസിന്റെ പേരില്‍ തന്നെ സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് സ്ഥാപിക്കാനാണ് സര്‍വകലാശാലയുടെ പദ്ധതി. ഭാവി നേതാക്കളെ വളര്‍ത്തിയെടുക്കാനുള്ള കേന്ദ്രമായി ഇതിനെ വികസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടമായി 130 മില്യന്‍ പൗണ്ടും പിന്നീട് 60 മില്യന്‍ പൗണ്ടും ചെലവഴിച്ച് പദ്ധതി നടപ്പാക്കും. സര്‍വകലാശാലയുടെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിച്ചാകും സംരംഭത്തിന് തുടക്കം.



ക്രിസ് റോക്കോസ്

55 കാരനായ റോക്കോസ് ഗ്ലോബല്‍ മള്‍ട്ടി അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായ റോക്കോസ് ക്യാപിറ്റല്‍ മാനേജ്‌മെന്റിന്റെ സാരഥിയാണ്.



2.6 ബില്യണ്‍ പൗണ്ടാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത സ്വത്ത്.



രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരുടെ പട്ടികയില്‍ പ്രമുഖനാണ്.



മുന്‍ റെക്കോര്‍ഡ് സംഭാവന

2019-ല്‍ അമേരിക്കന്‍ ബില്യനയറായ സ്റ്റീഫന്‍ ഷവര്‍സ്മാന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കിയ 185 മില്യന്‍ പൗണ്ടിന്റെ സംഭാവനയാണ് ഇതുവരെ ബ്രിട്ടനിലെ സര്‍വകലാശാലകള്‍ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സംഭാവന. റോക്കോസിന്റെ പുതിയ വാഗ്ദാനം അതിനെ മറികടക്കുന്നതാണ്.

 
Other News in this category

 
 




 
Close Window