Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഏപ്രില്‍ 1 മുതല്‍ ബ്രിട്ടനില്‍ മിനിമം വേജ് വര്‍ദ്ധിച്ചു
reporter

ലണ്ടന്‍: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഉയര്‍ന്ന ബില്ലുകള്‍ക്കൊപ്പം ബ്രിട്ടനില്‍ തൊഴിലാളികള്‍ക്ക് ചെറിയ ആശ്വാസമായി മിനിമം വേജ് വര്‍ദ്ധനയും നിലവില്‍വന്നു. ഏപ്രില്‍ 1 മുതല്‍ നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 50 പെന്‍സ് വര്‍ദ്ധിപ്പിച്ച് 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് 12.71 പൗണ്ടായി. ഇതോടെ ശരാശരി വാര്‍ഷിക വരുമാനം 25,397 പൗണ്ടില്‍ നിന്ന് 26,437 പൗണ്ടിലേക്ക് ഉയരും.

ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് 1040 പൗണ്ടാണ് അധികമായി ലഭിക്കുക. 18-20 വയസ്സുകാരുടെ ശമ്പളം 8.5 ശതമാനം വര്‍ദ്ധിച്ച് മണിക്കൂറിന് 10 പൗണ്ടില്‍ നിന്ന് 10.85 പൗണ്ടായി. 16-17 വയസ്സുകാരുടെയും അപ്രന്റീസുകളുടെയും മിനിമം വേജ് 6 ശതമാനം വര്‍ദ്ധിച്ച് മണിക്കൂറിന് 7.55 പൗണ്ടില്‍ നിന്ന് 8 പൗണ്ടായി. 2.7 മില്ല്യണ്‍ ജോലിക്കാരെ ബാധിക്കുന്ന ഈ നീക്കം ട്രഷറി നവംബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മിനിമം വേജിനൊപ്പം ഉയര്‍ന്ന നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനും നികുതി ബില്ലും ചേര്‍ന്ന് ബിസിനസ്സുകള്‍ക്ക് വലിയ ഭാരമായി മാറിയതോടെ ഗവണ്‍മെന്റിനെതിരെ വിമര്‍ശനം ഉയരുന്നു.

 
Other News in this category

 
 




 
Close Window