Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
UK Special
  Add your Comment comment
ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി പുതിയ സേവിംഗ്‌സ് പദ്ധതി
reporter

ലണ്ടന്‍: ലൈഫ്ടൈം ഐഎസ്എ (LISA) പദ്ധതിക്ക് പകരം ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി പുതിയ സേവിംഗ്‌സ് പദ്ധതിയുടെ രൂപരേഖ HMRC സ്ഥിരീകരിച്ചു. 2028 ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ LISAയില്‍ ലഭ്യമായ വിരമിക്കല്‍ സമയത്തെ അനുകൂല്യം പുതിയ പദ്ധതിയില്‍ ഉള്‍പ്പെടില്ല. വീട് വാങ്ങല്‍ എന്ന ഏക ലക്ഷ്യത്തിലേക്ക് പദ്ധതി കേന്ദ്രീകരിക്കുകയാണ് സര്‍ക്കാരിന്റെ തീരുമാനം.

പുതിയ പദ്ധതിയില്‍, സര്‍ക്കാര്‍ നല്‍കുന്ന 25 ശതമാനം ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാകും. ഇതോടെ LISAയില്‍ ഉള്ളതുപോലെ അര്‍ഹതയില്ലാത്ത ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുമ്പോള്‍ ഏര്‍പ്പെടുത്തുന്ന 25% പിഴ ഒഴിവാക്കും. സാഹചര്യങ്ങള്‍ മാറിയാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പുതിയ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് LISA തുറക്കുന്നവര്‍ക്കും നിലവില്‍ LISA ഉള്ളവര്‍ക്കും പഴയ നിയമങ്ങള്‍ തുടരും. അതായത്, 60 വയസിന് ശേഷം വിരമിക്കല്‍ ആവശ്യത്തിനായി പണം ഉപയോഗിക്കാനുള്ള അവസരവും മാസം തോറുമുള്ള ബോണസും ഇവര്‍ക്ക് ലഭ്യമാകും.

ഫസ്റ്റ്-ടൈം ബയേഴ്‌സിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ 2026 തുടക്കത്തില്‍ പുതിയ പദ്ധതിയുടെ നടപ്പാക്കലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്

 
Other News in this category

 
 




 
Close Window