Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.4702 INR  1 EURO=109.9747 INR
ukmalayalampathram.com
Wed 22nd Apr 2026
 
 
UK Special
  Add your Comment comment
ഇറാന്‍ യുദ്ധം: ബ്രിട്ടനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു
reporterr

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബ്രിട്ടനില്‍ ഇറാന്‍ യുദ്ധം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നു. 2027 പകുതിയോടെ രണ്ടര ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന മുന്നറിയിപ്പ് ഉയര്‍ന്നിരിക്കുകയാണ്. യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ബിസിനസ് ആത്മവിശ്വാസം തകര്‍ക്കുന്നതിനിടെയാണ് ഈ സ്ഥിതി. ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ബാങ്ക് മേധാവികളുമായി അടിയന്തര ചര്‍ച്ച നടത്തിയപ്പോള്‍, പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ യുകെ നേരിടുന്ന സാമ്പത്തിക ഭീഷണിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഹോര്‍മുസ് കടലിടുക്ക് അടച്ചതും അയല്‍രാജ്യങ്ങളോട് ഇറാന്‍ നടത്തിയ ആക്രമണങ്ങളും എണ്ണ-വാതകവില കുതിച്ചുയരാന്‍ കാരണമായി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രത്യാഘാതമാണിതെന്ന് EY Item Club വിലയിരുത്തുന്നു.

യുകെയിലെ വലിയ ബിസിനസുകള്‍ ചെലവഴിക്കല്‍ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നതായി ഡിലോയ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ധനകാര്യ നടപടികളെയും നിയമനങ്ങളെയും ബാധിക്കും. ഈ വര്‍ഷത്തെ രണ്ടാം, മൂന്നാം പാദങ്ങളില്‍ യുകെ സമ്പദ്വ്യവസ്ഥ സ്തംഭനാവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രവചനം. 2025-ലെ 1.4 ശതമാനം വളര്‍ച്ച, ഈ വര്‍ഷം 0.7 ശതമാനമായി ചുരുങ്ങുമെന്നാണ് കണക്കുകള്‍. ഫെബ്രുവരിയില്‍ ജിഡിപി നേടിയ ആശ്വാസ വളര്‍ച്ച പോലും യുദ്ധ സാഹചര്യത്തില്‍ കൈമോശം വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകവ്യാപകമായി എണ്ണവിലയുടെ കുതിപ്പ് രാജ്യങ്ങളെ മാന്ദ്യത്തിലേക്ക് തള്ളിവിടുന്നുവെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

 
Other News in this category

 
 




 
Close Window