Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.769 INR  1 EURO=112.3596 INR
ukmalayalampathram.com
Tue 12th May 2026
 
 
UK Special
  Add your Comment comment
ബെഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റിയില്ല'; ക്ലിനിക്കല്‍ ഡിപ്രഷനെക്കുറിച്ച് മനസുതുറന്ന് മാധവ് സുരേഷ്
reporter

കൊച്ചി: വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയം നേടിയ നടന്‍ മാധവ് സുരേഷ്, തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞു. വിദേശ പഠനകാലത്ത് താന്‍ ക്ലിനിക്കല്‍ ഡിപ്രഷന് അടിപ്പെട്ടിരുന്നുവെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും താരം വെളിപ്പെടുത്തി. സുജിത് എസ്. നായര്‍ സംവിധാനം ചെയ്ത 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ മകന്‍ കൂടിയായ മാധവിന്റെ പ്രതികരണം. സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, അന്ന രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ലണ്ടനില്‍ പഠിച്ചിരുന്ന നാല് വര്‍ഷത്തിനിടെയാണ് താന്‍ കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോയതെന്ന് മാധവ് പറഞ്ഞു. ''മെന്റല്‍ ഹെല്‍ത്ത് എന്നത് റിയലായ ഒന്നാണ്. നല്ല ജീവിത സാഹചര്യമുള്ള ഒരാള്‍ക്കും ഡിപ്രഷനിലേക്ക് പോകാം. അതില്‍ തെറ്റൊന്നുമില്ല,'' എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

വിദേശത്ത് പഠിക്കുമ്പോള്‍ അധികം യാത്രകള്‍ പോയിരുന്നില്ലെന്നും അതിന് പിന്നിലെ കാരണം തന്റെ മാനസികാവസ്ഥയാണെന്നും മാധവ് വ്യക്തമാക്കി. ''ലണ്ടനില്‍ പഠിക്കുമ്പോള്‍ ബാത്ത് എന്ന സ്ഥലത്ത് ഒരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയിട്ടുണ്ട്. പക്ഷേ നാല് വര്‍ഷം അവിടെ ഉണ്ടായിട്ടും എവിടെയും സഞ്ചരിച്ചില്ല. അതിന്റെ കാരണം പറഞ്ഞാല്‍ ചിലപ്പോള്‍ ട്രോളുകള്‍ വരും,'' എന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കല്‍ ഡിപ്രഷന്‍ സ്ഥിരീകരിച്ചിരുന്നുവെന്നും അതിന്റെ കാരണം ഇന്നും വ്യക്തമായി അറിയില്ലെന്നും താരം തുറന്നു പറഞ്ഞു. ''ഒരു പരിധിക്ക് മുകളില്‍ സെല്‍ഫ് റെസ്‌പെക്ട് നഷ്ടപ്പെടുത്തി നമ്മുടെ ശരീരത്തെ നമ്മള്‍ തന്നെ മാനസികമായി പീഡിപ്പിച്ചാല്‍ ശരീരം നമ്മളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കും,'' എന്നാണ് മാധവിന്റെ നിരീക്ഷണം. അക്കാലത്ത് ബെഡില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും ജീവിതം ഒരു 'റോബോട്ടിക് ലൈഫ്' പോലെ തോന്നിയിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ''നല്ല ജീവിത സാഹചര്യവും മൂന്ന് നേരം ഭക്ഷണവും മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. എന്റെ പ്രശ്‌നങ്ങളല്ല ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് അറിയാമായിരുന്നു. എങ്കിലും ഞാന്‍ അനുഭവിച്ചത് വലിയ പ്രയാസങ്ങള്‍ തന്നെയായിരുന്നു,'' എന്നും മാധവ് പറഞ്ഞു.

 
Other News in this category

 
 




 
Close Window