Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
ഇന്ത്യയില്‍ ഫ്‌ലാറ്റിന് കൊടുക്കുന്ന വിലയ്ക്ക് ലണ്ടനില്‍ വലിയ വീട്'; വൈറലായി ഇന്ത്യന്‍ എന്‍ജിനീയറുടെ പോസ്റ്റ്
reporter

ലണ്ടന്‍: ഇന്ത്യന്‍ നഗരങ്ങളില്‍ ചെറിയൊരു ഫ്‌ലാറ്റ് വാങ്ങാന്‍ ചെലവാകുന്ന തുകയ്ക്ക് ലണ്ടനില്‍ എല്ലാ സൗകര്യങ്ങളുമുള്ള വലിയ വീട് സ്വന്തമാക്കാമെന്ന അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പോസ്റ്റ്. ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ അര്‍ണവ് ഗുപ്തയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ലണ്ടനിലെ വെംബ്ലി പ്രദേശത്തെ മനോഹരമായ ഒരു വീടിന്റെ ചിത്രമാണ് അര്‍ണവ് എക്‌സില്‍ പങ്കുവെച്ചത്. ചുവന്ന മേല്‍ക്കൂരയും വിസ്റ്റീരിയ ചെടികള്‍ പടര്‍ന്ന ഭിത്തികളും വിശാലമായ മുറ്റവുമുള്ള വീടിന് ഏകദേശം 0.5 ദശലക്ഷം പൗണ്ട്, അതായത് അഞ്ച് കോടി രൂപയില്‍ താഴെയാണ് വിലയെന്ന് അദ്ദേഹം കുറിച്ചു.

കുട്ടികള്‍ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുന്നത്ര വലിയ മുറ്റവുമുള്ള ഈ വീട്ടില്‍ നിന്ന് സെന്‍ട്രല്‍ ലണ്ടനിലേക്കുള്ള യാത്രാസമയം 30 മിനിറ്റില്‍ താഴെയാണെന്നും അര്‍ണവ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നഗരങ്ങളിലെ അതേ വിലയുള്ള ചെറിയ ഫ്‌ലാറ്റുകളുമായി ഈ വീടിനെ താരതമ്യം ചെയ്ത അര്‍ണവ്, ''ലണ്ടനിലെ റിയല്‍ എസ്റ്റേറ്റ് വിപണി കണ്ടതിനു ശേഷം ഇന്ത്യയിലെ പ്രോപ്പര്‍ട്ടി വിപണി എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല'' എന്നാണ് പോസ്റ്റില്‍ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. വീടിന്റെ രൂപകല്‍പനയും പരിസര ഭംഗിയും പ്രശംസിച്ച നിരവധി പേര്‍, വിദേശരാജ്യങ്ങളിലെ ജീവിത നിലവാരത്തെക്കുറിച്ചും അഭിപ്രായപ്പെട്ടു. ''ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണി ഇടത്തരക്കാര്‍ക്കുള്ളതല്ല'', ''ഇത്രയും സൗകര്യം ലഭിക്കുമ്പോള്‍ വിദേശത്തേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുന്നു'' തുടങ്ങിയ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ കൂടുതലായും പ്രത്യക്ഷപ്പെട്ടത്.

 
Other News in this category

 
 




 
Close Window