Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
സ്‌കോട്‌ലന്‍ഡില്‍ മലയാളി യുവാവ് അന്തരിച്ചു
reporter

ലണ്ടന്‍/അബര്‍ദീന്‍: സ്‌കോട്‌ലന്‍ഡിലെ അബര്‍ദീനില്‍ മലയാളി യുവാവ് അന്തരിച്ചു. അബര്‍ദീന്‍ ഹോളിഡേ ഇന്‍ വെസ്റ്റ് ഹോട്ടലിലെ മാനേജരായ തൃശൂര്‍ വാണിയമ്പാറ സ്വദേശി ജിതിന്‍ വിന്‍സെന്റ് (35) ആണ് മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തൃശൂര്‍ വാണിയമ്പാറ മഠത്തിലാനിക്കല്‍ വീട്ടില്‍ വിന്‍സന്റ്‌സാലി ദമ്പതികളുടെ മകനാണ് ജിതിന്‍. അബര്‍ദീന്‍ റോയല്‍ ഇന്‍ഫൈമറിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം. 2025 ഓഗസ്റ്റുമുതല്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.

2013 മുതല്‍ 2025 വരെ ദുബായിലെ പ്രശസ്തമായ മാരിയറ്റ് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ജിതിന്‍, തുടര്‍ന്ന് 2025 ഫെബ്രുവരിയിലാണ് സ്‌കോട്‌ലന്‍ഡിലെത്തിയത്. അബര്‍ദീന്‍ ഹോളിഡേ ഇന്‍ വെസ്റ്റ് ഹോട്ടലില്‍ മാനേജരായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. തൃശൂര്‍ വടക്കന്‍ വീട്ടില്‍ എല്‍സ രാജനാണ് ഭാര്യ. സംസ്‌കാര ചടങ്ങുകളെയും പൊതുദര്‍ശനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window