Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ഇന്ധന പ്രതിസന്ധി മറികടക്കാന്‍ വാഹന വേഗപരിധി കുറയ്ക്കണം; പുതിയ റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഇന്ധനവില വര്‍ധനയും രാജ്യത്തിന്റെ സാമ്പത്തിക ആഘാതവും പരിഗണിച്ച് വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കണമെന്ന് പുതിയ റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് പുറത്തിറക്കിയ പഠനത്തിലാണ് നിര്‍ണായക നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് പട്ടണങ്ങളിലും നഗരങ്ങളിലും വാഹനങ്ങളുടെ പരമാവധി വേഗപരിധി 20 മൈലായും മോട്ടോര്‍വേകളില്‍ 60 മൈലായും കുറയ്ക്കണമെന്നാണ് ശുപാര്‍ശ. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇന്ധന ഉപഭോഗം കുറയ്ക്കാനും എണ്ണവില വര്‍ധനയുടെ ആഘാതം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍. ''ഊര്‍ജ പ്രതിസന്ധി വീണ്ടും പണപ്പെരുപ്പം ഉയര്‍ത്തുകയും സമ്പദ്വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നത് ബ്രിട്ടന് താങ്ങാനാകാത്ത സാഹചര്യമാകും,'' എന്ന് ഐപിപിആറിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ വില്യം എല്ലിസ് വ്യക്തമാക്കി.

ഇന്ധന നികുതി താല്‍ക്കാലികമായി ലിറ്ററിന് 10 പെന്‍സ് കുറയ്ക്കുക, കുടുംബങ്ങളുടെ വാര്‍ഷിക ഊര്‍ജ ബില്‍ £2,000-ല്‍ പരിമിതപ്പെടുത്തുന്ന പുതിയ എനര്‍ജി പ്രൈസ് ക്യാപ് കൊണ്ടുവരിക, വീട്ടില്‍ നിന്ന് ജോലി ചെയ്യല്‍, കാര്‍പൂളിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുക, ചെറുദൂര യാത്രകള്‍ക്ക് നടക്കലും സൈക്കിള്‍ ഉപയോഗവും വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടികള്‍ സ്വീകരിക്കാത്ത പക്ഷം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 5.8 ശതമാനം വരെ ഉയരാനിടയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 20 മൈല്‍ വേഗപരിധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെയും വെയില്‍സില്‍ വലിയ വിവാദമായിരുന്നു. 2023-ല്‍ വെയില്‍സ് ഈ പരിധി നടപ്പിലാക്കിയതിന് പിന്നാലെ അപകടങ്ങളും മരണങ്ങളും 10 ശതമാനത്തിലധികം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ജനങ്ങളുടെ ഒരു വലിയ വിഭാഗം ഇപ്പോഴും ഈ നിയന്ത്രണത്തെ എതിര്‍ക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window