Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പ്രഭാതസവാരിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
reporter

ലണ്ടന്‍: യുകെയില്‍ പ്രഭാതസവാരിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ലണ്ടനിലെ ഹാറോവില്‍ കുടുംബസമേതം താമസിച്ചിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജി ആംബ്രയില്‍ മാത്യു (47) ആണ് അന്തരിച്ചത്. പ്രഭാതസവാരിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട ജോര്‍ജി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിപുലമായ സൗഹൃദവലയവും സാമൂഹിക ബന്ധങ്ങളും സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. ഹാറോവിലെ റെജന്റ്‌സ് പ്ലേസ് ലൗട്ടണിലായിരുന്നു താമസം. ആലപ്പുഴ തലവടി സ്വദേശിയാണ്. ഭാര്യ: റെന്‍ജു. മകള്‍: കാരന്‍. സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window