മലപ്പുറം: യുകെയിലെ സൗത്താംപ്ടണില്‍ താമസിച്ചിരുന്ന മോങ്ങം സ്വദേശി നബീല്‍ അന്തരിച്ചു. 37 വയസ്സായിരുന്നു. സെറിബ്രല്‍ വാസ്‌കുലിറ്റിസിനെ തുടര്‍ന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗത്താംപ്ടണില്‍ ഐടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ചേനാട്ട് കുഴിയില്‍ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റംഷീന. മക്കള്‍: റെഹാന്‍, റെയ്‌ന. സഹോദരങ്ങള്‍: ഹമീദ്, റഷീദ്, റഹൂഫ്, വഹീബ്, ബത്തൂല. മരണവാര്‍ത്ത അറിഞ്ഞതോടെ നാട്ടിലും യുകെയിലെ മലയാളി സമൂഹത്തിനിടയിലും ദുഃഖം നിറഞ്ഞു.