Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
Teens Corner
  Add your Comment comment
പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രിമാര്‍ക്കു വേണ്ട; ഔദ്യോഗിക വാഹനങ്ങളില്‍ 13 ആം നമ്പര്‍ വേണ്ടെന്നു വച്ച് മന്ത്രിമാര്‍
Text By: UK Malayalam Pathram
കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി പി പ്രസാദ് ആയിരുന്നു 13 ആം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. മന്ത്രിമാര്‍ ആരും 13 നമ്പര്‍ വാഹനം എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് വാഹനം ഉപയോഗിക്കും.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയ ചരിത്രമുണ്ട്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് തോമസ് ഐസക്ക് മുന്നോട്ട് വന്നത്. അന്ന് അദ്ദേഹത്തോടൊപ്പം വി എസ് സുനില്‍കുമാറും കെ ടി ജലീലും കാറേറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ബേബിക്കും ഐസക്കിനും ഇടയില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് ആരും ഈ നമ്പര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി പ്രസാദ് കാര്‍ ഏറ്റെടുക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window