Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
സ്‌കൂള്‍ ബാഗിന്റെ ഭാരം മൂലം വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

ഹൈദരാബാദ് : സ്‌കൂള്‍ ബാഗിന്റെ ഭാരം മൂലം വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. തെലുങ്കാനയിലെ വാറംഗലിലെ കൗടല്ല്യ ഹൈസ്‌കൂളിലെ 12-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പി.ശ്രിവര്‍ഷിതയാണ് കുഴഞ്ഞ് വീണ് മരിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. രാവിലെ 8.45 നാണ് പെണ്‍കുട്ടി സ്‌കൂളിലെത്തിയത്. തുടര്‍ന്ന് മൂന്നാം നിലയില്‍ എത്തിയപ്പോഴേക്കും പെണ്‍കുട്ടി തളര്‍ന്നു വീണു. വീഴ്ചയില്‍ നെറ്റിയില്‍ മുറിവ് പറ്റിയതിനാല്‍ മൂക്കില്‍ നിന്ന് രക്തം ഒലിക്കാനും തുടങ്ങിയിരുന്നു.

കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയതിന് ശേഷം സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് ബിപി കുറവാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് കുട്ടി മരണപ്പെട്ടു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ താമസിച്ചെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ നിര്‍ജലീകരണമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കിയെന്ന് പ്രിന്‍സിപ്പല്‍ കെ. ശ്രീധര്‍ പറഞ്ഞു. സിസിടിവിയില്‍ നിന്ന് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം, സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്ത് ധര്‍ണ്ണ നടത്തി

 
Other News in this category

  • മട്ടന്‍ ബിരിയാണി കിട്ടിയില്ല; സീരിയല്‍ നടി ഉള്‍പ്പെട്ട സംഘം വെയിറ്ററെ മര്‍ദ്ദിച്ചു
  • കൈപിടിച്ച്..'' അമ്മയുടെ ഓര്‍മകളില്‍ ശാന്തി ബിജിബാലിന്റെ മക്കളുടെ ഗാനം
  • മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ വാക്കുകള്‍ പ്രചോദനമായി; സ്ത്രീധനം തിരിച്ചുനല്‍കി ബീഹാറില്‍ ഒരു കുടുംബം
  • സ്‌കൂള്‍ ബാഗിന്റെ ഭാരം മൂലം വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
  • മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ മൈക്രോസോഫ്റ്റ് ജീവനക്കാരെ മരത്തില്‍ കയറ്റുന്നു




  •  
    Close Window