Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.26 INR  1 EURO=70.09 INR
ukmalayalampathram.com
Sun 30th Apr 2017
കെട്ടാനൊരു പെണ്ണിനെ തേടി ഫെറോ ദ്വീപിലെ പുരുഷന്മാര്‍ കടല്‍ കടക്കുന്നു

കെട്ടാന്‍ ഒരു പെണ്ണിനെ തേടി അലയുക, ഫെറോ ദ്വീപിലെ പുരുഷന്മാര്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. ഇതേ സമാനാവസ്ഥ ഹരിയാനയിലുമുണ്ട്. ജീവിത പങ്കാളിയെ കണ്ടെത്താനും കുടുംബം ഉണ്ടാക്കാനും ലോകത്ത് കഷ്ടപ്പെടുന്ന പുരുഷസമൂഹമാണ് ഇവിടെയുള്ളത്. ഏറെ വ്യത്യാസപ്പെട്ടിരിക്കുന്ന ലിംഗാനുപാതമാണ് ഇതിന് കാരണമായി മാറിയിട്ടുള്ളത്. നോര്‍വേയ്ക്കും ഐസ് ലാന്റിനും ഇടയിലെ ഈ ഉള്‍നാടന്‍ ദ്വീപിലെ പുരുഷന്മാര്‍ക്ക് ഹരിയാനയിലെ പുരുഷന്മാരെ പോലെ എല്ലാവര്‍ക്കും കല്യാണം കഴിക്കാന്‍ ഇവിടെ സ്ത്രീകളില്ലെന്നതാണ് പ്രധാന പ്രശ്‌നം.

കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയിലെ പുരുഷന്മാര്‍ പങ്കാളികളെ കണ്ടെത്തുമ്പോള്‍ ഫറോയിലെ പുരുഷന്മാര്‍ മൈലുകള്‍ താണ്ടി തായ്‌ലന്റില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും പെണ്ണുങ്ങളെ കണ്ടെത്തുന്നു. ഫറോ പുരുഷന്മാര്‍ വിവാഹം കഴിച്ചു കൊണ്ടുവന്ന 200 ലധികം തായ്ഫിലിപ്പിനോ സ്ത്രീകള്‍ ഇവിടെയുണ്ട്. ഹരിയാനയില്‍ പെണ്‍ ഭ്രൂണഹത്യയാണ് പ്രശ്‌നമെങ്കില്‍ ഫറോയില്‍ കുറഞ്ഞ ജനനനിരക്കാണ് വില്ലന്‍. 50,000 പേര്‍ മൊത്തത്തില്‍ ജനസംഖ്യയുള്ള ഫറോയില്‍ സ്ത്രീകള്‍ വെറും 2,000 മാത്രമാണ്. കോപ്പന്‍ ഹേഗന്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം വിവാഹപ്രായത്തിലുള്ള ഫറോ യുവതികള്‍ പഠിക്കാനും ജോലി ചെയ്യാനും ഓസ്‌ലോയിലേക്കും ലണ്ടനിലേക്കും പോകുന്നതാണ് ഈ നിലയിലുള്ള ഒരു കണക്കിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

ഈ രീതിയില്‍ പെണ്ണുങ്ങള്‍ തുടങ്ങിയാല്‍ ഫറോ പുരുഷന്മാര്‍ക്ക് പെണ്ണും പിടക്കോഴിയുമൊന്നും കിട്ടില്ലെന്നും കുഞ്ഞുങ്ങള്‍ പോലും ഉണ്ടാകാത്ത ഇരുണ്ട ഭാവി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ പെണ്ണില്ലാതായതോടെയാണ് ഫറോ പുരുഷന്മാര്‍ പങ്കാളികള്‍ക്ക് വേണ്ടി വിദേശി വനിതകള്‍ക്ക് പിന്നാലെ പോകേണ്ട ഗതികേട് വരുന്നത്. രാജ്യത്തെ സ്ത്രീകള്‍ നാട്ടില്‍ പ്രസവിക്കില്ല എന്ന് വന്നാല്‍ ഫറോ ഐലന്റിലെ ജനസംഖ്യ 2023 ആകുമ്പോള്‍ 37,000 മായി കുറയുമെന്ന് ഡന്മാര്‍ക്കിലെ പൊളിറ്റിക്കന്‍ പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുരുഷന്മാരെ നാട്ടുകാരികള്‍ തള്ളിയതോടെ ഏഷ്യന്‍ വനിതകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് അവര്‍.

വെറും 5000 പേര്‍ മാത്രമുള്ള കഌക്ക്‌സ്വിക്ക് എന്ന ഫറോ ഗ്രാമം ഇതിനകം 15 സ്ത്രീകള്‍ക്ക് വീടായി മാറിയിട്ടുണ്ട്. അതേസമയം നാട്ടില്‍ മതിയായ പെണ്ണുങ്ങളില്ലാത്തത് തന്നെയാണ് ഫറോ ദ്വീപിലെ പെണ്ണുങ്ങള്‍ നാടു കടക്കാനും കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകള്‍ കുറവുള്ള നാട്ടില്‍ പുരുഷന്മാരാല്‍ ദുര്‍വ്വിനിയോഗം ചെയ്യുമോ എന്ന ഭയമുണ്ടെന്നും ജീവനില്‍ കൊതിയുണ്ടെന്നും ഇക്കാര്യം വീട്ടില്‍ പറയാന്‍ കഴിയില്ലെന്നുമാണ് ഡന്മാര്‍ക്കിലേക്ക് മുങ്ങിയ ഒരു സ്ത്രീ പ്രതികരിച്ചത്. ഡന്മാര്‍ക്കിലാണെങ്കില്‍ തന്നെ ആരും അറിയില്ലെന്നും തെരുവില്‍ കാണുന്നവരെയെല്ലാം ഹലോ എന്ന് വെയ്‌ക്കേണ്ട ഗതികേടില്ലെന്നും പറയുന്നു. ഫറോയില്‍ പുരുഷന്മാര്‍ പഴയ കളി തന്നെയെടുക്കും. സ്ത്രീകള്‍ അറിയാതെ വലയില്‍ചാടുമെന്നും ഇവര്‍ പറയുന്നു. നാട്ടുകാരികള്‍ കൈവിടുന്നതോടെ മാട്രിമോണിയല്‍ സൈറ്റിലൂടെയും മറ്റുമാണ് ഫറോ ദ്വീപുകാര്‍ പങ്കാളികളെ കണ്ടെത്തുന്നത്.

 
Other News in this category

  • കെട്ടാനൊരു പെണ്ണിനെ തേടി ഫെറോ ദ്വീപിലെ പുരുഷന്മാര്‍ കടല്‍ കടക്കുന്നു
  • തലവേദന മാറാന്‍ പാരാസെറ്റാമോളിനേക്കാല്‍ ബെസ്റ്റ് രണ്ട് കുപ്പി ബിയര്‍
  • ട്രെയ്‌നില്‍ തനിക്കു മുന്നില്‍ ഒരുത്തല്‍ നഗ്നത കാട്ടി, എന്നിട്ടോ... ബോളിവുഡ് ഹോട്ട് നായിക സ്വരയുടെ വെളിപ്പെടുത്തല്‍
  • ബാഹുബലിയെയും ഉയര്‍ത്തി വെള്ളത്തിലൂടെ പോകുമ്പോള്‍ ശരിക്കും ഭയപ്പെട്ടിരുന്നെന്ന് രമ്യാ കൃഷ്ണന്‍
  • കത്രീന കൈഫ് വിവസ്ത്രയായി, ആരാധകര്‍ക്കു വേണ്ടി




  •  
    Close Window