Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
UK Special
  Add your Comment comment
റാങ്കുകളുടെ പ്രിയസഖി നികിത കണ്ണൂരില്‍ നിന്ന് ലണ്ടനിലേക്ക് വരുന്നു
reporter
നികിത ഹരി എന്ന പെണ്‍കുട്ടി കേംബ്രിഡ്ജിലേക്കു വരുന്നു. കണ്ണൂരില്‍ നിന്നു ലണ്ടനിലേക്കു വരുമ്പോള്‍ നികതയെക്കുറിച്ചു പറയാന്‍ ഏറെ കാര്യങ്ങളുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഗവേഷണത്തിനാണ് ഈ വരവ്. അമ്പതു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നികിതയെ ക്ഷണിച്ചിരിക്കുന്നു എന്നു പറയുന്നതാവും കുറച്ചുകൂടി അഭിമാനകരം. കേംബ്രിജിന് പുറമെ ലോകറാങ്കിങ്ങില്‍ മുന്‍നിരയില്‍ നില്ക്കുന്ന എന്‍.ഐ.ടി, ഹാര്‍വാഡ്, ഓക്‌സ്‌ഫെഡ് എന്നിവിടങ്ങളിലും നികിതയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു.
റങ്കുകള്‍ നേടി പ്രശസ്തയാണ് നികിത. സ്‌കൂള്‍തലം മുതല്‍ പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരേപോലെ മികവ് തെളിയിച്ചാണ് ഈ മിടുക്കി സ്വപ്നസമാനമായ നേട്ടത്തിലേക്ക് നടന്നുകയറിയത്. ബി.ടെക് ഇലക്ടോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ കുസാറ്റില്‍ നിന്ന് രണ്ടാം റാങ്ക് നേടിയ നികിത എം.ടെക്കിന് ചെന്നൈ എസ്.ആര്‍.എം. കോളേജില്‍ നിന്ന് സ്വര്‍ണമെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. എം.ടെക്കിന് പഠിക്കുമ്പോള്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ എന്‍ജിനീയറിങ് സയന്‍സ് വിഭാഗത്തില്‍ പേപ്പര്‍ പ്രസന്റേഷനില്‍ ഒന്നാം സ്ഥാനവും നേടി. നൃത്തം, പ്രസംഗം, ചിത്രരചന എന്നിവയിലും തിളങ്ങിയിട്ടുണ്ട് നികിത. പേരുകേട്ട ശാസ്ത്രജ്ഞയാവുകയാണ് പ്രധാന ലക്ഷ്യം. വടകരയിലെ ഇന്റക്ക് ഇന്‍ഡസ്ട്രീസ് ഉടമ ഹരിദാസിന്റെയും ഗീതയുടെയും മകളാണ്.
 
Other News in this category

 
 




 
Close Window