Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഉറങ്ങാന്‍ പറ്റിയ സ്ഥലം പാര്‍ലമെന്റാണോ മിസ്റ്റര്‍ രാഹുല്‍...?
reporter
ലോക്‌സഭയില്‍ ഗുജറാത്തിലെ ദളിത് പീഡനവിഷയത്തില്‍ രൂക്ഷമായ ചര്‍ച്ച നടക്കുമ്പോള്‍ മയങ്ങിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലായി. സഭയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ ബഹളം നടക്കുമ്പോള്‍ ഒന്നുമറിയാതെ മയങ്ങിയതിനെ രാഹുല്‍ ഉറങ്ങുകയല്ല, 'താഴേക്ക് നോക്കിയിരിക്കുക'യാണെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.

ഗുജറാത്തിലെ ഊനയില്‍ പശുവിന്റെ തോല്‍ കടത്തിയെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിലാണ് ലോക്‌സഭ ഇന്നലെ പ്രക്ഷുബ്ധമായത്. ഊനയില്‍ ഇന്ന് രാഹുല്‍ സന്ദര്‍ശനം നടത്തിനിരിക്കെയാണു പുതിയ വിവാദം ഉയര്‍ന്നത്.

സഭയില്‍ ഗൗരവമുള്ള വിഷയമാണ് ചര്‍ച്ച ചെയ്തത്. ഇത്രയും വലിയ ബഹളത്തില്‍ ആര്‍ക്കാണ് ഉറങ്ങാന്‍ കഴിയുക. അദ്ദേഹം ഉറങ്ങുകയായിരുന്നില്ല, താഴേക്ക് നോക്കി ഇരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പറഞ്ഞു. ഡല്‍ഹിയിലെ കനത്ത ചൂടിനേയും ചൗധരി കുറ്റപ്പെടുത്തി. ആളുകള്‍ ശീതീകരിച്ച ചെയ്ത മുറിയില്‍ കയറി ഇരുന്നാല്‍ കണ്ണടച്ച് ശാന്തമായിരിക്കുക പതിവാണെന്നും അവര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window