Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.36 INR  1 EURO=75.52 INR
ukmalayalampathram.com
Wed 26th Jul 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പിളര്‍ന്നു വളര്‍ന്ന പാര്‍ട്ടി വഴി പിരിയുവോ മാണി സാറേ ?
reporter
ചരല്‍കുന്ന് ക്യാംപ് ചരിത്രമാകുമെന്ന് സൂചന. ബാര്‍കോഴക്കേസോടെ യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം പൊട്ടിത്തെറിയില്‍ എത്തിയിരിക്കുന്നുവെന്നാണ് സൂചന. ചരല്‍ക്കുന്ന് ക്യാംപില്‍ മുന്നണിമാറ്റം സംബന്ധിച്ച കാര്യം ചര്‍ച്ചചെയ്യുമെന്ന് കേരള കോണ്‍ഗ്രസ്(എം) വ്യക്തമാക്കി. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യംകൊടുത്ത് ഒറ്റക്കെട്ടായി നിലപാടെടുക്കുമെന്ന് മാണി ഗ്രൂപ്പ് നേതാവ് ജോയി എബ്രഹാം എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മാണി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോയ് എബ്രഹാം വ്യക്തമാക്കി. ഈ മാസം ആറിനാണ് ചരല്‍ക്കുന്നില്‍ പാര്‍ട്ടി ക്യാംപ് നടക്കുന്നത്.

മുന്നണി മാറ്റത്തിന് മുന്നോടിയായി നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയെന്ന വിഷയം ചര്‍ച്ചചെയ്യാന്‍ കെ.എം.മാണി ഇന്നലെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മോന്‍സ് ജോസഫ് എന്നിവര്‍ തുടക്കത്തില്‍ യോഗത്തില്‍ എത്തിയില്ലെങ്കിലും അവസാനം എത്തി. ഇരുവര്‍ക്കും മുന്നണി വിടുന്നതിനോട് എതിര്‍പ്പുണ്ടെന്നാണ് സൂചന. ശനിയാഴ്ച കെ.എം മാണിയുടെ പാലായിലെ വസതിയില്‍ ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും നിലപാട് മയപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളുണ്ടെന്ന് ഉമ്മന്‍ചാണ്ടി പോയതിനുശേഷം മാണി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്‍ഡിഎയിലേക്ക് പോകാനാണ് മാണി ആലോചിക്കുന്നതെന്നാണ് സൂചന. അതേസമയം, കെ.എം.മാണിയുടെ പുതിയ നീക്കങ്ങളോട് പാര്‍ട്ടിയിലെ പി.ജെ ജോസഫ് വിഭാഗത്തിന് യോജിപ്പില്ല.

എന്നാല്‍ മാണി കേരള കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും ഒരിക്കലും കെഎം മാണി മുന്നണിയില്‍ നിന്ന് പുറത്തുപോകില്ലെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. മാണിയുമായി ചര്‍ച്ച നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window