Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.66 INR  1 EURO=70.68 INR
ukmalayalampathram.com
Fri 24th Mar 2017
 
 
ആരോഗ്യം
  Add your Comment comment
മാമ്മോഗ്രാഫിയെ ഭയപ്പെടേണ്ടതില്ല
reporter
അമ്പതു വയസിനു മുകളിലുള്ളവര്‍ക്ക് സ്തനാര്‍ബുദ നിര്‍ണയത്തിന് ഉപയോഗിക്കുന്ന ലളിതമായ പരിശോധനയാണ് മാമ്മോഗ്രാഫി. സ്തനത്തിന്റെ എക്‌സറേ എന്ന് ഇതിനെ കരുതാം. കൈകൊണ്ട് തൊട്ടറിയുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ സ്തനത്തിലെ മാറ്റങ്ങള്‍ മാമ്മോഗ്രാഫി വഴി മനസിലാക്കാം. എന്നാല്‍ ചെറുപ്പക്കാരില്‍ സ്തനത്തിന്റെ Fibrous issue കൂടുതല്‍ ഉള്ളതിനാല്‍ മാമ്മോഗ്രാഫി പരിശോധനയ്ക്ക് പരിമിതികളുണ്ട്. അതിനാല്‍ അള്‍ട്രാസൗണ്ട് സ്‌കാനോ ചിലപ്പോള്‍ എംആര്‍ഐ സ്‌കാനോ വഴി മാത്രമേ ശരിയായ നിഗമനത്തിലെത്താനാകൂ.

പ്രായഭേദമെന്യേ സ്തനത്തില്‍ വരുന്ന നിറം മാറ്റം, മുലക്കണ്ണില്‍ നിന്നു രക്തസ്രാവം, വേഗം വളരുന്ന മുഴകള്‍ എന്നിവ അര്‍ബുദ ലക്ഷണങ്ങളാകാം. ചെറുപ്പക്കാരില്‍ പലപ്പോഴും ഇവ അതിവേഗം സംഭവിക്കാം. പ്രസവകാലത്തും മുലയൂട്ടുമ്പോഴും ഉണ്ടാകുന്ന അര്‍ബുദങ്ങളിലും വേഗത്തിലുള്ള ഈ വളര്‍ച്ച കാണാവുന്നതാണ്. നീരിറക്കം, തട്ടിയ പാട്, എന്നിങ്ങനെ ലഘൂകരിച്ചു കാണുവാനുള്ള പ്രവണതയും പലപ്പോഴും രോഗനിര്‍ണയം താമസിപ്പിക്കാം.



സ്തനാര്‍ബുദം സ്ഥിരീകരിക്കുവാന്‍ രക്തപരിശോധനകള്‍ക്കോ സ്‌കാനിങ്ങിനോ സാധിക്കുകയില്ല. അര്‍ബുദകോശങ്ങളെ ഒരു FNAC അഥവാ Biospy വഴി ശേഖരിച്ച് മൈക്രോസ്‌കോപ്പില്‍ പരിശോധിച്ചാല്‍ മാത്രമേ നിജസ്ഥിതി മനസിലാക്കാനാകു. ജനങ്ങളില്‍ അര്‍ബുദത്തോടുള്ള ഭീതി മാറുന്നതിന്റെ കാരണമാകാം ഇന്ന് മിക്ക ആശുപത്രികളിലും 50 ശതമാനം രോഗികള്‍ വളരെ നേരത്തെ വരുന്നത്.

അര്‍ബുദകോശങ്ങള്‍ക്ക് വളര്‍ന്ന് മുഴയാകാന്‍ മാത്രമല്ല, മറ്റു ശരീരഭാഗങ്ങളിലേക്ക് ആക്രമണം നടത്തുവാനുള്ള കഴിവുമുണ്ട്. കരള്‍, ശ്വാസകോശം, എല്ലുകള്‍ എന്നിവയില്‍ അര്‍ബുദബാധയില്ല എന്ന് ഉറപ്പുവരുത്തിയാല്‍ ചികിത്സ വിജയകരമായി നടത്താനാകും. സ്തനത്തിന്റെ വലിപ്പവും മുഴയുടെ സ്ഥാനവുമനുസരിച്ച് പൂര്‍ണമായി സ്തനം നീക്കം ചെയ്യാതെ തന്നെ ചികിത്സിക്കാം. ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ള ശസ്ത്രക്രിയ ആഗ്രഹിക്കുന്നവരാണ്. ബാക്കി വച്ചിരിക്കുന്ന സ്തനഭാഗത്തേക്ക് രോഗം തിരിച്ചുവരാതിരിക്കുവാന്‍ റേഡിയേഷന്‍ ചെയ്യണം എന്നു മാത്രം.
 
Other News in this category

 
 




 
Close Window