Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=72.45 INR
ukmalayalampathram.com
Wed 24th May 2017
 
 
കായികം
  Add your Comment comment
ഫുട്‌ബോള്‍ ലോകം തേങ്ങി
reporter
ആഗോള ഫുട്‌ബോള്‍ ലോകത്തിന് കറുത്ത ദിനം. വിമാനം തകര്‍ന്ന് മരിച്ച ബ്രസീിലിയന്‍ ക്ലബ്ബ് ടീമായ ചാപെകോയന്‍സിന്റെ താരങ്ങള്‍ക്കു വേണ്ടി ലോകമെങ്ങും പ്രാര്‍ഥനകള്‍ നടന്നു. കാല്‍പ്പന്തുകളിയിലെ ബ്രസീലിന്റെ ഇതിഹാസം പെലെയും ഇന്നത്തെ മുന്‍നിര താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയ പ്രമുഖര്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അവിശ്വസനീയമായി ആറു പേര്‍ രക്ഷപ്പെട്ടു. ശൂന്യതയില്‍ നിന്നും ഉയര്‍ന്നു വന്ന സംഘമായിരുന്നു ചാപെകോയന്‍സ്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ലബ് ടൂര്‍ണമെന്റായ കോപ്പ സുഡമേരിക്കാന (ദക്ഷിണ അമേരിക്കന്‍ കപ്പ്) ഫൈനല്‍ മത്സരത്തിനായി പോകവേയാണ് ലോകത്തെ നടുക്കിയ ദുരന്തമുണ്ടായത്. വൈദ്യുതി തകരാര്‍ മൂലം അടിയന്തര ലാന്‍ഡിംഗിനു ശ്രമിക്കുമ്പോള്‍ മെഡെലിന്‍ നഗരത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ടീമിനെ കൂടാതെ 20 ബ്രസീലിയന്‍ മാധ്യമ പ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രക്ഷപ്പെട്ട ഗോള്‍കീപ്പര്‍ ജാക്‌സണ്‍ ഫോള്‍മാന്റെ വലതു കാല്‍ മുറിച്ചുമാറ്റിയെന്ന് സാന്‍ വിതെന്റെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചാപെകോയന്‍സ് ടീം ഒരു കുടുബം പോലെയായിരുന്നു. സുഹൃത്തുക്കളുടെ ഒരു സംഘം. ക്ലബ്ബിന്റെ ഉപദേശക സംഘത്തിന്റെ തലവന്‍ ലിനിയോ ഫിലോ പറഞ്ഞു.
 
Other News in this category

 
 




 
Close Window