Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.52 INR  1 EURO=76.94 INR
ukmalayalampathram.com
Thu 19th Oct 2017
 
 
കായികം
  Add your Comment comment
കായികോത്സവം
reporter
കാലിക്കട്ട്് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെ നടക്കുന്ന 60ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഒരുക്കങ്ങളായി. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി ആണ്‍ പെണ്‍ വിഭാഗങ്ങളിലായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ ഇനങ്ങളില്‍ 2561 കായിക താരങ്ങള്‍ 95 മത്സര ഇനങ്ങളില്‍ മാറ്റുരയ്ക്കുന്ന മേള മൂന്നിന് രാവിലെ ഏഴിന് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ തുടങ്ങും.

കായികതാരങ്ങള്‍ക്ക് പുറമേ 350 ഓളം ഒഫീഷ്യല്‍സും കായികമേള നിയന്ത്രിക്കാനുണ്ടാകും. ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്റ്റിംഗ് സിസ്റ്റം, ഇലക്ട്രോണിക് ഡിസ്റ്റന്‍സ് മെഷര്‍ എന്നീ രണ്ട് സംവിധാനങ്ങള്‍ ആദ്യമായിസംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ഈ സംവിധാനങ്ങള്‍ക്ക് പുറമേ ഫോട്ടോ ഫിനിഷിംഗ് കാമറ അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. മൂന്നിന് രാവിലെ ഒന്‍പതിന് ഡിപിഐ പതാക ഉയര്‍ത്തും. വൈകീട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മേളയ്‌ക്കെത്തുന്ന കായിക താരങ്ങള്‍ക്ക് സര്‍വകലാശാല കാമ്പസിന് സമീപത്തെ പഞ്ചായത്തുകളിലെ 17 സ്‌കൂളുകളിലായാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മേളയ്‌ക്കെത്തുന്നവരെ അതത് കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ പരപ്പനങ്ങാടി, ഫാറൂഖ് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേളയില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടിന് ഉച്ചകഴിഞ്ഞ് എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window