Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
കായികം
  Add your Comment comment
സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍
reporter
ഒരു കലണ്ടര്‍ വര്‍ഷത്തിലെ സെഞ്ച്വറികളുടെ എണ്ണത്തിലാണ് വാര്‍ണര്‍ ഗാംഗുലിയുടെ റെക്കോഡിനൊപ്പമെത്തിയത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് വാര്‍ണര്‍ ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്തിയത്.
ഈ വര്‍ഷം വാര്‍ണറുടെ ഏഴാം ഏകദിന സെഞ്ച്വറിയാണിത്. 2000ത്തില്‍ 32 മത്സരത്തില്‍ നിന്നാണ് ഗാംഗുലി ഏഴ് സെഞ്ച്വറി നേടിയത്. എന്നാല്‍ വെറും 23 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണര്‍ ഏഴ് സെഞ്ച്വറി നേടിയത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോഡ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലാണ്. 1998 ല്‍ ഒമ്പത് ഏകദിന സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്. 34 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ തന്നെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡ് വാര്‍ണര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ പേരിലുണ്ടായിരുന്ന അഞ്ച് സെഞ്ച്വറികള്‍ എന്ന റെക്കോഡാണ് വാര്‍ണര്‍ അന്ന് മറികടന്നത്.
മത്സരത്തില്‍ 156 റണ്‍സെടുത്ത വാര്‍ണര്‍ റണ്‍ഔട്ടാവുകയായിരുന്നു. വാര്‍ണറിന്റെ സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 264 റണ്‍സ് നേടി.
 
Other News in this category

 
 




 
Close Window