Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
 
 
ബിസിനസ്‌
  Add your Comment comment
എഫ്ഡി സുരക്ഷിതമല്ലെങ്കില്‍ ഡെറ്റ് ഫണ്ടുകള്‍ നോക്കാം
reporter
പലിശ നിരക്കു കുറയുന്നതും നികുതിഘടകവും കൂടി കണക്കിലെടുക്കുമ്പോള്‍ ഡെറ്റ് ഫണ്ടുകള്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ളവര്‍ക്കു മറ്റൊരു നിക്ഷേപ വഴിയാണ്.

വൈവിധ്യമാര്‍ന്ന നിക്ഷേപ ഉത്പന്നങ്ങള്‍ ഇക്വിറ്റി ഫണ്ടുകളിലുള്ളതുപോലെ തന്നെ ഡെറ്റ് വിഭാഗത്തിലും വളരെ വൈവിധ്യമാര്‍ന്ന നിരവധി ഫണ്ടുകള്‍ നിക്ഷേപത്തിനു ലഭ്യമാണ്. വിവിധ ഡെറ്റ് ഉപകരണങ്ങളെ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഫണ്ടുകളാണിത്.

ഓഹരി വിപണിയുടെ വന്യമായ വ്യതിയാനങ്ങള്‍ താങ്ങുവാന്‍ സാധിക്കാത്ത, എന്നാല്‍ ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ മെച്ചപ്പെട്ട റിട്ടേണ്‍ ആഗ്രഹിക്കുന്ന യാഥാസ്ഥിതികരായ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍.

റിസ്‌ക് പൂര്‍ണമായും ഇല്ലായെന്നു പറയാനാകില്ലെങ്കിലും ഇക്വിറ്റി ഫണ്ടു പദ്ധതികളുടെ റിസ്‌കിനേക്കാള്‍ വളരെ കുറവാണ് ഇവയ്ക്ക്.

മൂന്നുവര്‍ഷത്തിലധികം കാലം കൈവശം വയ്ക്കുന്ന ഡെറ്റ് ഫണ്ട് പദ്ധതികളുടെ റിട്ടേണിന് ഇന്‍ഡെക്‌സേഷനോടുകൂടി 20 ശതമാനം നികുതി നല്‍കിയാല്‍ മതി. ഇതു തീര്‍ച്ചയായും ബാങ്ക് ഡിപ്പോസിറ്റുകളേക്കാള്‍ കുറഞ്ഞ നികുതി ബാധ്യതയേ വരുത്തുകയുള്ളു. ഡെറ്റ് ഫണ്ടുകള്‍ ഏതൊക്കെയെന്നു പരിശോധിക്കാം.
 
Other News in this category

 
 




 
Close Window