Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
ബിസിനസ്‌
  Add your Comment comment
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ തോമസ് ഐസക്കിന്റെ പുസ്തകം
reporter
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് പുസ്തകമെഴുതുന്നു. 'കള്ളപ്പണവേട്ടമിഥ്യയും യാഥാര്‍ഥ്യവും' എന്നാണ് പുസ്തകത്തിന്റെ പേര്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുഞ്ചന്‍പറമ്പില്‍ 27ന് വൈകുന്നേരമാണ് പുസ്തകം പ്രകാശനം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു.

അമ്പതു ദിവസം കൊണ്ടെല്ലാം നേരെയായില്ലെങ്കില്‍ രാജ്യത്തിന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണന്നല്ലേ മോദി പറഞ്ഞത്. അതുകൊണ്ട് അമ്പതു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ രൂപത്തിലാണ് പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്. പരമാവധി ലളിതമായി പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എട്ട് അധ്യായവും ആഗ്രഹം പോലെ എഴുതാന്‍ കഴിഞ്ഞു. എന്നാല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ നിലപാടുകള്‍ സംബന്ധിച്ച ഒമ്പതാം അധ്യായവും ഇനിയെന്തു ചെയ്യാനാവും എന്ന ഉപസംഹാര അധ്യായവും കുറച്ച് ക്ലിഷ്ടമാണെന്ന് ഇപ്പോള്‍ തോന്നുന്നു.

ഒരാഴ്ചയായി ഞാന്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയിലാണ്. ഡിസ്‌കിന് മുകളിലുള്ള നട്ടെല്ല് കട്ടകള്‍ ഞരമ്പിനെ മുറുക്കുന്നതാണ് പ്രശ്‌നം. നടുവേദന, കാലിലേക്ക് പടര്‍ന്നു. നടക്കുന്നതിന് ബുദ്ധിമുട്ട്. നീരും വന്നു. ഒരാഴ്ചകൊണ്ട് കാലിലെ നീര് അപ്രത്യക്ഷമായി. തൂക്കം നാല് കിലോ കുറഞ്ഞു. നടുവേദനയും ഗണ്യമായി കുറഞ്ഞു. ഒരാഴ്ചകൂടി ഇവിടുണ്ടാകും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് സന്ദര്‍ശനം ഒഴിവാക്കുക.

ഏതാനും ദിവസം കൊണ്ട് അച്ചടി തീരും. 29ന് മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന് ഈ ലഘുഗ്രന്ഥം ഉപയോഗപ്രദമാകും. ഔപചാരികമായ പുസ്തകപ്രകാശനം തുഞ്ചന്‍ പറമ്പില്‍ വച്ച് 27ന് വൈകുന്നേരം നടക്കും. എംടിയെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നാണ് മോഹം. അവിടേയ്‌ക്കെല്ലാവര്‍ക്കും സ്വാഗതം'.
 
Other News in this category

 
 




 
Close Window