Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
ബിസിനസ്‌
  Add your Comment comment
അക്കൗണ്ട് ഉളള ശാഖകളില്‍ കാഷ് ഇടപാട് നടത്തുന്നതിന് പരിധി
reporter
അക്കൗണ്ട് ഉളള ശാഖകളില്‍ കാഷ് ഇടപാട് നടത്തുന്നതിന് ചില ബാങ്കുകള്‍ പരിധി വച്ചിട്ടുണ്ട്. അതിനു മുകളില്‍ ഇടപാട് ആയാല്‍ ചാര്‍ജ് നല്‍കണം. കോര്‍ ബാങ്കിംഗ് സൊലൂഷന്‍ ഉപയോഗിച്ച് മറ്റ് ശാഖകളില്‍നിന്ന് അക്കൗണ്ട് ഉളള ശാഖയില്‍ ഡിപ്പോസിറ്റ് നടത്തുമ്പോഴും അതേപോലെ മറ്റ് ശാഖകളില്‍നിന്ന് തുക പിന്‍വലിക്കുമ്പോഴും ചാര്‍ജുണ്ട്. ആയിരം രൂപയ്ക്ക് അഞ്ചു രൂപ വരെയാണ് ഈടാക്കുക.

ഭവന വായ്പ മുതല്‍ വിദ്യാഭ്യാസ വായ്പ വരെ വിവിധ വായ്പകള്‍ക്ക് പലതരം ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാരനെന്ന നിലയില്‍ അതു കൊടുക്കാതിരിക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഭവന വായ്പയില്‍ വായ്പ കാലാവധിക്കു മുമ്പേ തിരിച്ചടച്ചാല്‍ പീനല്‍ ചാര്‍ജ് കൊടുക്കേണ്ടതില്ല. എന്നാല്‍ വാഹനവായ്പയ്ക്കും മറ്റും കാലാവധിയനുസരിച്ച് 10 ശതമാനം വരെ പ്രീ - പേയ്‌മെന്റ് ഫീസ് നല്‌കേണ്ടതായി വരും.

അല്പം പ്‌ളാന്‍ ചെയ്താല്‍ ഇത്തരത്തില്‍ പിഴകള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ സാധിക്കും.

അക്കൗണ്ടുളള ശാഖയിലൂടെ പരമാവധി ഇടപാട് നടത്തുക. റെക്കറിംഗ് ഡിപ്പോസിറ്റ് പോലുളളവ കൃത്യമായി അടയ്ക്കുക. അടയ്‌ക്കേണ്ട തീയതിക്കു മുമ്പേ ആവശ്യത്തിനു തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പു വരുത്തുക. സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ നല്‍കുക. മറവികൊണ്ടോ മറ്റ് അസൗകര്യങ്ങള്‍ കൊണ്ടോ ഗഡു മുടങ്ങാതിരിക്കും.

വാഹന വായ്പയും മറ്റും എടുക്കുമ്പോള്‍ കാലാവധിയും മറ്റും ആലോചിച്ചു തീരുമാനിക്കുക.
എല്ലാ ബാങ്കുകളും തന്നെ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണുമായി അക്കൗണ്ട്, എടിഎം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതു വഴി അക്കൗണ്ടിലേക്ക് പണം വരികയോ, പിന്‍വലിക്കുകയോ ചെയ്താല്‍ എസ്എസ് വഴി ഉപഭോക്താവിന് വിവരങ്ങള്‍ ലഭിക്കും. ബാലന്‍സ് എന്‍ക്വയറിയും എസ്എംഎസ് വഴി നടത്താം. എസ്എംസിന് മാസത്തില്‍ 15 രൂപയാണ് ബാങ്കുകള്‍ സാധാരണ ഈടാക്കുന്നത്. ഒരു എസ്എംഎസ് അലേര്‍ട്ടിന് 50 പൈസ വെച്ചു വാങ്ങിക്കുന്ന ബാങ്കുകളുമുണ്ട്.

ബാങ്ക് അക്കൗണ്ട് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അതുടനെ ചെയ്യുക. എസ്എംഎസ് സര്‍വീസും എടുക്കുക. ഇപ്പോള്‍ ധാരാളം ബാങ്ക് തട്ടിപ്പ് നടക്കുന്ന സമയമാണ്. അക്കൗണ്ടില്‍ ഇടപാടു നടന്നാല്‍ അപ്പോള്‍ തന്നെ സന്ദേശം വരുന്നതിനാല്‍ നമുക്കു അടുത്ത നടപടിയിലേക്കു എത്രയും വേഗം കടക്കാന്‍ സാധിക്കും.
 
Other News in this category

 
 




 
Close Window